സമ്മേളനം നടത്തി
1561083
Tuesday, May 20, 2025 6:20 AM IST
വൈക്കം: കേരള വേലൻ മഹാസഭ 38-ാമത് സംസ്ഥാന സമ്മേളനം വൈക്കത്ത് നടന്നു. വൈക്കം സത്യഗ്രഹ സ്മാരക ഹാളിൽ കെവിഎംഎസ് സംസ്ഥാന പ്രസിഡന്റ് ആർ. മുരളിയുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനം സി.കെ. ആശ എംഎൽഎ ഉദ്ഘാടനം ചെയ്തു. വൈക്കം നഗരസഭ ചെയർപേഴ്സൺ പ്രീതാ രാജേഷ് മുഖ്യപ്രഭാഷണം നടത്തി.
കെവിഎംഎസ് ജനറൽ സെക്രട്ടറി എം.എസ്. ബാഹുലേയൻ, സംസ്ഥാന ട്രഷറർ കെ.കെ. ഹരിദാസൻ, കെവിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് ജോഷി പരമേശ്വരൻ, വി.വി. സത്യരാജൻ, സി.ജി. ഷാജി, എ.ജി. രാജേഷ് കുമാർ, പി.വി. മുരളീധരൻ, ബിന്ദു ടീച്ചർ, എസ്. നാരായണൻ, എ. മനോജ് തുടങ്ങിയവർ പ്രസംഗിച്ചു.