നൂറുമേനി റീജൺതല മത്സര ടീമുകളെ പ്രഖ്യാപിച്ചു
1561081
Tuesday, May 20, 2025 6:15 AM IST
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ 18 ഫൊറോനകളിൽ നടന്ന മത്സരാടിസ്ഥാനത്തിൽ നൂറുമേനി റീജൺ തല മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ടീമുകളെ ചങ്ങനാശേരി അതിരൂപത വികാരിജനറാൾ മോൺ. ആന്റണി എത്തയ്ക്കാട്ട് അതിരൂപത കേന്ദ്രത്തിൽ നടന്ന ഫലപ്രഖ്യാപന സമ്മേളനത്തിൽ പ്രഖ്യാപിച്ചു.
സമ്മേളനത്തിൽ കുടുംബകൂട്ടായ്മ-ബൈബിൾ അപ്പൊസ്തലേറ്റ് അതിരൂപത ഡയറക്ടർ ഫാ. ജോർജ് മാന്തുരുത്തിൽ, നൂറുമേനി ചെയർമാൻ സണ്ണി തോമസ് ഇടിമണ്ണിക്കൽ, നൂറുമേനി അതിരൂപത ജനറൽ കോഓർഡിനേറ്ററും സെന്റ് തെരേസാസ് ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പലുമായ ഷിജി ജോൺസൺ തകിടിപ്പുറം, റ്റോമിച്ചൻ കൈതക്കളം, ജോഷി കൊല്ലാപുരം, ജിക്കു ജോസഫ് ഇണ്ടിപ്പറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.
ജൂൺ എട്ടിന് അതിരൂപതയുടെ അഞ്ച് റീജണുകളിലായി നടക്കുന്ന ഓഡിയോ വിഷ്വൽ മത്സരത്തിൽ ഓരോ റീജണിലും ഒന്നാംസ്ഥാനം കരസ്ഥമാക്കുന്ന ടീമുകളാണ് ഗ്രാൻഡ്ഫിനാലെയിൽ മാറ്റുരയ്ക്കുന്നത്.
കുടുംബ കൂട്ടായ്മ-ഇടവക തലങ്ങളിൽ ഒരു ലക്ഷത്തോളം പേർ പങ്കെടുത്ത നൂറുമേനി സീസൺ -3 മത്സരത്തിൽനിന്ന് റീജൺതല മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങളെ വികാരിജനറാൾ പ്രത്യേകം അഭിനന്ദിച്ചു.
കോട്ടയം റീജൺ
കോട്ടയം ഫൊറോനയിലെ അനു വർഗീസ് മണിയങ്ങാട്ട് (ലൂർദ് മാതാ, അരുവിക്കുഴി), ജെസമ്മ മാത്യു വടക്കനാട്ട് (ലൂർദ് ഫൊറോന, കോട്ടയം). ലിജി സാൽവിൻ പുന്നമറ്റം (സെന്റ് സെബാസ്റ്റ്യൻ, അയർക്കുന്നം). അതിരമ്പുഴ ഫൊറോനയിലെ മേരി ചെറിയാൻ ചേന്നാട്ട്, (ക്രിസ്തുരാജ്, ഏറ്റുമാനൂർ), ഷൈജാ ഏബ്രഹാം ചീരാൻകുന്നേൽ (പന്ത്രണ്ട് ശ്ലീഹന്മാരുടെ പള്ളി, മാന്നാനം), ജൈനമ്മ മാത്യു ചക്കാലയ്ക്കൽ (സെന്റ് മേരീസ് ഫൊറോന, അതിരമ്പുഴ). കുടമാളൂർ ഫൊറോനയിലെ വർഗീസ് കുരുവിള കുന്നുംപുറത്ത് (സെന്റ് മേരീസ് ആർക്കിഎപ്പിസ്കോപ്പൽ ചർച്ച്, കുടമാളൂർ), ടി.ജെ. ജോസഫ് തയ്യിൽ ( സെന്റ് മേരീസ് ആർക്കിഎപ്പിസ്കോപ്പൽ ചർച്ച്, കുടമാളൂർ), അന്നമ്മ ജോസഫ് മരുത്തോളിൽ (ഹോളിഫാമിലി, പാറമ്പുഴ).