സൗ​ത്ത് പാ​മ്പാ​ടി: സ​ഹൃ​ദ​യ ഗ്ര​ന്ഥ​ശാ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തിയ വോ​ളി​ബോ​ള്‍ കോ​ച്ചിം​ഗ് ക്യാ​മ്പ് സ​മാ​പി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​ന ഉ​ദ്ഘാ​ട​ന​വും ട്രോ​ഫി സ​മ​ര്‍​പ്പ​ണ​വും എം​ജി യൂ​ണി​വേ​ഴ്‌​സി​റ്റി സി​ന്‍​ഡി​ക്കറ്റ് അം​ഗ​വും കെ​യു​ആ​ര്‍​ഡി​എ​ഫ്‌​സി ചെ​യ​ര്‍​മാ​നു​മാ​യ റെ​ജി സ​ക്ക​റി​യ നി​ര്‍​വ​ഹി​ച്ചു. ഗ്ര​ന്ഥ​ശാ​ലാ പ്ര​സി​ഡ​ന്‍റ് സി.​എം. മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക്യാ​മ്പ് അം​ഗ​ങ്ങ​ളാ​യ കു​ട്ടി​ക​ള്‍​ക്കു​ള്ള സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും ക്യാ​മ്പ് കോ​ച്ച് എ.​ആ​ര്‍. ഉ​ണ്ണി​ക്കൃ​ഷ്ണ​നെ ആ​ദ​രി​ക്ക​ലും ഇ​ന്ത്യ​ന്‍ പ്രൈം ​വോ​ളി​ബോ​ള്‍ പ​രി​ശീ​ല​ക അ​വാ​ര്‍​ഡ് ജേ​താ​വ് പ്ര​ഫ. എ​സ്. മ​നോ​ജ് നി​ര്‍​വ​ഹി​ച്ചു. ഗ്ര​ന്ഥ​ശാ​ലാ സെ​ക്ര​ട്ട​റി സാ​ജ​ന്‍ സാ​മു​വ​ല്‍, കോ​ച്ച് എ.​ആ​ര്‍. ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍, ഏ​ലി​യാ​സ് കെ. ​ഏ​ബ്ര​ഹാം, കെ.​കെ. ജോ​ര്‍​ജ്, ലൈ​ല രാ​ജു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.