ചങ്ങനാശേരി പോസ്റ്റല്‍ ഡിവിഷന് ഡാക് അദാലത്ത് ജൂണ്‍ രണ്ടിന്
1561078
Tuesday, May 20, 2025 6:15 AM IST
ചങ്ങനാശേരി: ഡിവിഷന് തപാല്‍ അദാലത്ത് ജൂണ്‍ രണ്ടിന് ഉച്ചയ്ക്കു രണ്ടുമുതല്‍ ചങ്ങനാശേരി ഡിവിഷന് പോസ്റ്റ് ഓഫീസ് സൂപ്രണ്ടിന്റെ ചേംബറില്‍ നടക്കും.
ചങ്ങനാശേരി തപാല്‍ ഡിവിഷനിലെ തപാല്‍ സേവനങ്ങളുമായി ബന്ധപ്പെട്ട എല്ലാ പരാതികളും അദാലത്തില്‍ സ്വീകരിക്കും. മുന്‍ അദാലത്തുകളില്‍ സ്വീകരിച്ച പരാതികളോ നിര്‍ദേശങ്ങളോ ഇത്തവണ പരിഗണിക്കുന്നതല്ല. പരാതികള്‍ ഡാക് അദാലത്ത് ജൂണ്‍ -25 എന്ന് രേഖപ്പെടുത്തിയ കവറില്‍ 27നോ അതിനു മുന്‍പോ ലഭിക്കുന്ന വിധം ചങ്ങനാശേരി ഡിവിഷന് പോസ്റ്റ് ഓഫീസ് സൂപ്രണ്ടിന്റെ വിലാസത്തില്‍ അയയ്ക്കണം.