സില്‍വര്‍ലൈന്‍ വിരുദ്ധ സമിതി ഇന്ന് കരിദിനം ആചരിക്കും
1561077
Tuesday, May 20, 2025 6:15 AM IST
മാടപ്പള്ളി: സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയ സമിതി കോട്ടയം ജില്ലാ കമ്മിറ്റി ഇടതു സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ദിനമായ ഇന്ന് ജില്ലയില്‍ സമരസമിതി യൂണിറ്റുകളുടെ നേതൃത്വത്തില്‍ കരിദിനമായി ആചരിക്കും.
സില്‍വര്‍ലൈന്‍ പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി കൊടുക്കാത്ത സാഹചര്യത്തില്‍ പദ്ധതി പിന്‍വലിച്ച് ഉത്തരവിറക്കാന്‍ കേരള സര്‍ക്കാര്‍ തയാറാകണമെന്ന് ആവശ്യപ്പെട്ടാണ് കരിദിനാചരണമെന്ന് സമരസമിതി ജില്ലാ ചെയര്മാന് ബാബു കുട്ടന്‍ചിറ അറിയിച്ചു. ജില്ലാതല പരിപാടി രാവിലെ 10ന് മാടപ്പള്ളി സമരപ്പന്തലില്‍ നടക്കും.