എസ്എംവൈഎം ഫുട്ബോൾ ടൂർണമെന്റ്: കൂട്ടിക്കല്‍ യൂണിറ്റ് ചാമ്പ്യന്മാര്
1560962
Tuesday, May 20, 2025 12:01 AM IST
പാലാ: എസ്എംവൈഎം പാലാ രൂപതയുടെയും ഇലഞ്ഞി ഫൊറോനയുടെയും വടകര യൂണിറ്റിന്റെയും ആഭിമുഖ്യത്തില്‍ നടന്ന നിധീരിക്കല്‍ മാണി കത്തനാര് മെമ്മോറിയല്‍ നയന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിൽ എസ്എംവൈഎം കൂട്ടിക്കൽ യൂണിറ്റ് ജേതാക്കളായി. കുടക്കച്ചിറ, തിടനാട് യൂണിറ്റുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി.
വടകര സീറോമലബാര്‍ പള്ളി വികാരി ഫാ. ജോണ്‍ പുതിയാമറ്റം ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. എറണാകുളം ഡിവൈഎസ്പി പയസ് പരിയാരത്ത് ട്രോഫികള്‍ വിതരണം ചെയ്തു. എസ്എംവൈഎം ഇലഞ്ഞി ഫൊറോന ഡയറക്ടര്‍ ഫാ. ജോസഫ് ആലാനിക്കല്‍, വടകര യൂണിറ്റ് ഡയറക്ടര്‍ ഫാ. മാത്യു പനങ്ങാട്ട്, പാലാ രൂപത പ്രസിഡന്റ് അന്വിന് സോണി ഓടച്ചുവട്ടില്‍, ജനറല്‍ സെക്രട്ടറി റോബിന് ടി. ജോസ് താന്നിമല എന്നിവര്‍ നേതൃത്വം നല്കി.