ഡോ. കെ.സി. ബേബി ഓലിക്കല്‍ മെമ്മോറിയല്‍ അവാര്‍ഡ് കോട്ടയം ട്രാഡായ്ക്ക്
1560960
Tuesday, May 20, 2025 12:00 AM IST
പാലാ: റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തില്‍ അല്‍ഫോന്‍സ കണ്ണാശുപത്രികളുടെ സ്ഥാപകന്‍ ഡോ. കെ.സി. ബേബിയുടെ ഓര്‍മയ്ക്കായി ഏര്‍പ്പെടുത്തിയ ഡോ. കെ.സി. ബേബി ഓലിക്കല്‍ മെമ്മോറിയല്‍ അവാര്‍ഡ് കോട്ടയത്ത് പ്രവര്‍ത്തിക്കുന്ന മദ്യപാനരോഗ ചികിത്സാ പുനരധിവാസ കൗണ്‍സലിംഗ് കേന്ദ്രമായ ട്രാഡായ്ക്കു സമ്മാനിക്കും. 1,00,001 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
സംയുക്ത ക്രൈസ്തവ മദ്യവര്‍ജന സമിതിയുടെ സഹകരണത്തോടെ 1987ല്‍ പ്രവര്‍ത്തനമാരംഭിച്ച സ്ഥാപനത്തിന് മദ്യപാനത്തിനും മയക്കുമരുന്നുകള്‍ക്കും അടിമപ്പെട്ട ആയിരക്കണക്കിനു വ്യക്തികളെ ശാസ്ത്രീയമായി ചികിത്സിച്ചു സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ സാധിച്ചു.
പാലാ റോട്ടറി ക്ലബ്ബില്‍ 21നു വൈകുന്നേരം എട്ടിന് നടക്കുന്ന ചടങ്ങില്‍ റോട്ടറി മുന്‍ ഗവര്‍ണര്‍ ആര്. രഘുനാഥ് അവാര്‍ഡ് സമ്മാനിക്കും. ട്രാഡായ്ക്കു വേണ്ടി ഡോ. ജൊവാന് ചുങ്കപ്പുര അവാര്‍ഡ് ഏറ്റുവാങ്ങും. പാലാ റോട്ടറി ക്ലബ് പ്രസിഡന്റ് ഡോ. സെലിന് റോയി അധ്യക്ഷത വഹിക്കും.