കാ​ഞ്ഞി​ര​പ്പ​ള്ളി: മാ​താ​പി​താ​ക്ക​ളു​ടെ ഏ​റ്റ​വും വ​ലി​യ സ​മ്പ​ത്ത് മ​ക്ക​ളാ​ണെ​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ൽ. രൂ​പ​ത മാ​തൃ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ര​ണ്ടാ​യി​രാ​മാ​ണ്ടി​നു​ശേ​ഷം വി​വാ​ഹി​ത​രാ​യ അ​ഞ്ചും അ​തി​ല്‍ കൂ​ടു​ത​ല്‍ മ​ക്ക​ളു​ള്ള കു​ടും​ബ​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ സ്പ​ന്ദ​നം 2k25 കു​ട്ടി​ക്കാ​നം മ​രി​യ​ന്‍ കോ​ള​ജി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ബി​ഷ​പ്. കു​ട്ടി​ക​ള്‍ ദൈ​വ​ത്തി​ൽ അ​ടി​യു​റ​ച്ച് വി​ശ്വ​സി​ച്ച്, ദൈ​വ​ത്തി​ലാ​ശ്ര​യി​ച്ച് ത​ങ്ങ​ളു​ടെ ജീ​വി​തം ഒ​ര​നു​ഗ്ര​ഹ​മാ​യി മാ​റ്റ​ണ​മെ​ന്നും മാ​ർ ജോ​സ് പു​ളി​ക്ക​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

രൂ​പ​ത​യി​ലെ 13 ഫൊ​റോ​ന​ക​ളി​ല്‍​നി​ന്നു​ള്ള വ​ലി​യ കു​ടും​ബ​ത്തി​ലെ അം​ഗ​ങ്ങ​ള്‍ സ്പ​ന്ദ​നം കൂ​ട്ടാ​യ്മ​യി​ല്‍ സം​ബ​ന്ധി​ച്ചു. രൂ​പ​ത മാ​തൃ​വേ​ദി ഡ​യ​റ​ക്ട​ര്‍ ഫാ. ​മാ​ത്യു ഓ​ലി​ക്ക​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ച്ചു. കു​ട്ടി​ക്കാ​നം മ​രി​യ​ന്‍ കോ​ള​ജ് അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ ഫാ. ​തോ​മ​സ് ഞ​ള്ളി​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രൂ​പ​ത മാ​തൃ​വേ​ദി പ്ര​സി​ഡ​ന്‍റ് ജി​ജി പു​ളി​യം​കു​ന്നേ​ല്‍, ബ്ര​ദ​ര്‍ കെ​വി​ന്‍ നീ​ര്‍​ണാ​കു​ന്നേ​ല്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കു​ട്ടി​ക​ളു​ടെ​യും മു​തി​ര്‍​ന്ന​വ​രു​ടെ​യും ക​ലാ​പ​രി​പാ​ടി​ക​ള്‍ ന​ട​ത്തി.