സയൻസ് സിറ്റി വികസനരംഗത്ത് വിസ്മയം തീർക്കും: മന്ത്രി വാസവൻ
1560952
Tuesday, May 20, 2025 12:00 AM IST
കുറവിലങ്ങാട്: സയൻസ് സിറ്റി വികസനരംഗത്ത് വിസ്മയം തീർക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. സയൻസ് സിറ്റിയുടെ ആദ്യഘട്ടമായ സയൻസ് സെന്റർ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള സ്വാഗതസംഘം രൂപീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വിദ്യാഭ്യാസരംഗത്ത് വലിയ വിപ്ലവത്തിന് സയൻസ് സിറ്റി അവസരം സമ്മാനിക്കുമെന്ന് അധ്യക്ഷത വഹിച്ച ജോസ് കെ. മാണി എംപി പറഞ്ഞു. മോൻസ് ജോസഫ് എംഎൽഎ, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു ജോൺ ചിറ്റേത്ത്, സംസ്ഥാന സയൻസ് ആൻഡ് മ്യൂസിയം ഡയറക്ടർ ഡോ. പി. സുരേഷ്കുമാർ, അഡീഷണൽ ഡയറക്ടർ സുന്ദർലാൽ എന്നിവർ പ്രസംഗിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു ജോൺ ചെയർമാനും സംസ്ഥാന സയൻസ് ആൻഡ് മ്യൂസിയം ഡയറക്ടർ ഡോ. പി. സുരേഷ്കുമാർ കൺവീനറുമായി 501 അംഗ സ്വാഗതസംഘം രൂപീകരിച്ചു.
ജനപ്രതിനിധികളും വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളുമായ ജോൺസൺ കൊട്ടുകാപ്പിള്ളിൽ, മിനി മത്തായി, സജേഷ് ശശി, എൻ.ബി. സ്മിത, ജോസ് പുത്തൻകാലാ, ഡോ. സിന്ധുമോൾ ജേക്കബ്, നിർമല ജിമ്മി, അൽഫോൻസാ ജോസഫ്, ടി.ആർ. രഘുനാഥൻ, സണ്ണി തെക്കേടം, പ്രഫ. ലോപ്പസ് മാത്യു, പി.വി. സുനിൽ, കെ. ജയകൃഷ്ണൻ, തോമസ് ടി. കീപ്പുറം, സക്കറിയാസ് കുതിരവേലി, എ.എൻ. ബാലകൃഷ്ണൻ, ബേബി തൊണ്ടാംകുഴി തുടങ്ങിയവർ പങ്കെടുത്തു. 29ന് വൈകുന്നേരം അഞ്ചിനാണ് സയൻസ് സെന്ററിന്റെ പ്രവർത്തനങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നത്. മൂവായിരത്തോളംപേർക്ക് ഇരിപ്പിടമൊരുക്കാൻ കഴിയുന്ന പന്തലാകും ഉദ്ഘാടനവേദിയായി പ്രയോജനപ്പെടുത്തുക.