മദര്‍ മേരി ഫ്രാന്‍സിസ്ക ദ് ഷന്താളിന്റെ 53-ാം ചരമവാര്‍ഷികം 23ന്
1560949
Tuesday, May 20, 2025 12:00 AM IST
അതിരമ്പുഴ: ആരാധന സന്യാസിനീ സമൂഹത്തിന്റെ സഹസ്ഥാപക മദര്‍ മേരി ഫ്രാന്‍സിസ്ക ദ് ഷന്താളിന്റെ 53-ാം ചരമവാര്‍ഷികം മൃതദേഹം കബറടക്കിയിരിക്കുന്ന ആരാധനാ മഠം ചാപ്പലിലും അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയിലും 23ന് ആചരിക്കും. രാവിലെ 10.30നു ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്ക് ഇടുക്കി ബിഷപ് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ മുഖ്യകാര്‍മികത്വം വഹിക്കും.
വികാരി ജനറാള്‍ മോണ്‍. സ്കറിയ കന്യാകോണില്‍, പോസ്റ്റുലേറ്റര്‍ റവ.ഡോ. ജോസഫ് കൊല്ലാറ, റവ.ഡോ. ടോം പുത്തന്‍കളം, ഫാ. തോമസ് പ്ലാപ്പറമ്പില്‍, ഫാ. ജോര്‍ജ് വല്ലയില്‍, ഫാ. ജോര്‍ജ് വള്ളിയാംതടം, ഫാ. ജോസഫ് ചാലിച്ചിറ തുടങ്ങിയവര്‍ സഹകാര്‍മികത്വം വഹിക്കും. തുടര്‍ന്നു നേര്‍ച്ചസദ്യ നടക്കും.
ഇന്നുമുതല്‍ 22വരെ മഠം ചാപ്പലില്‍ ആരാധന നടക്കും. സുപ്പീരിയര്‍ ജനറല്‍ മദര്‍ റോസിലി ഒഴുകയില്‍, ഫൊറോന വികാരി ഫാ. ജോസഫ് മുണ്ടകത്തില്‍, ഫാ. ജോസഫ് കൊല്ലാറ, വൈസ് പോസ്റ്റുലേറ്റര്‍മാരായ സിസ്റ്റര്‍ തെക്ല എസ്എബിഎസ്, സിസ്റ്റര്‍ എത്സാ പൈകട എസ്എബിഎസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കും.