അൽഫോൻസ കോളജും അലയൻസ് ലേണിംഗ് അക്കാദമിയും ധാരണാപത്രം ഒപ്പുവച്ചു
1560948
Tuesday, May 20, 2025 12:00 AM IST
പാലാ: വിദ്യാര്‍ഥിനികൾക്ക് റെഗുലര്‍ ഡിഗ്രിയോടൊപ്പം കൊമേഴ്സിലെ ഗ്ലോബലി അക്രഡിറ്റഡായിട്ടുള്ള പ്രഫഷണല്‍ സര്ട്ടിഫിക്കേഷൻ ബികോം വിത്ത് എസിസിഎ കോച്ചിംഗ് പരിശീലനത്തിനായുള്ള പദ്ധതിക്ക് പാലാ അല്‍ഫോന്‍സ കോളജും എസിസിഎ, ഐഎംഎ അലയന്‍സ് ലേണിംഗ് എന്നീ പ്രഫഷണല്‍ ബോഡികളുടെ അംഗീകൃത കോച്ചിംഗ് സ്ഥാപനമായ അലയന്‍സ് ലേണിംഗ് അക്കാദമിയും ധാരണാപത്രം ഒപ്പുവച്ചു.
കോളജില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. മിനിമോള്‍ മാത്യുവിന് അലയന്‍സ് ലേണിംഗ് അക്കാദമി ഡയറക്ടര്‍ അക്ഷയ് ലാല്‍ ധാരണാപത്രം കൈമാറി. വൈസ് പ്രിന്‍സിപ്പല്‍മാരായ സിസ്റ്റര്‍ ഡോ. മഞ്ജു എലിസബത്ത് കുരുവിള, മഞ്ജു ജോസ്, ബര്‍സാര്‍ ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍, റവ. ഡോ. ജോബിന് സെബാസ്റ്റ്യന്‍, കൊമേഴ്സ് വിഭാഗം മേധാവി പൊന്നു കെ. അല്‍ഫോൻസ്, കോഴ്സ് കോ-ഓര്‍ഡിനേറ്റര്‍ ഷീനാ സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.