കു​റ​വി​ല​ങ്ങാ​ട്: പാ​ലാ രൂ​പ​ത​യു​ടെ പ്ലാ​റ്റി​നം ജൂ​ബി​ലി, മാ​ർ സ്ലീ​വാ മെ​ഡി​സി​റ്റി​യു​ടെ അ​ഞ്ചാം വാ​ർ​ഷി​കം എ​ന്നി​വ​യോ​ട​നു​ബ​ന്ധി​ച്ച് ന​ട​പ്പാ​ക്കു​ന്ന സാ​മൂ​ഹി​ക പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി പി​തൃ​വേ​ദി​യു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തി​യ പ​ക്ഷാ​ഘാ​ത ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​റു​ക​ൾ​ക്ക് സ​മാ​പ​നം.
മേ​ജ​ർ ആ​ർ​ക്കിഎ​പ്പി​സ്‌​കോ​പ്പ​ൽ മ​ർ​ത്ത​മ​റി​യം ആ​ർ​ച്ച്ഡീ​ക്ക​ൻ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ നൂ​റു​ക​ണ​ക്കാ​യ ആ​ളു​ക​ൾ പ​ങ്കെ​ടു​ത്ത സ​മ്മേ​ള​ന​ത്തി​ൽ സെ​മി​നാ​റു​ക​ളു​ടെ സ​മാ​പ​നം പാ​ലാ രൂ​പ​ത വി​കാ​രി ജ​ന​റാ​ളും മാ​ർ സ്ലീ​വാ മെ​ഡി​സി​റ്റി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ മോ​ൺ. ജോ​സ​ഫ് ക​ണി​യോ​ടി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കൂ​ടു​ത​ൽ ജ​ന​കീ​യ പ​ദ്ധ​തി​ക​ൾ മെ​ഡി​സി​റ്റി ന​ട​പ്പി​ലാ​ക്കു​മെ​ന്ന് വി​കാ​രി ജ​ന​റാ​ൾ പ​റ​ഞ്ഞു. വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 25 സ്ഥ​ല​ങ്ങ​ളി​ലാ​ണ് സെ​മി​നാ​റു​ക​ൾ ഇ​തി​നോ​ട​കം പൂ​ർ​ത്തീ​ക​രി​ച്ച​ത്.
ആ​ർ​ച്ച്പ്രീ​സ്റ്റ് റ​വ.​ഡോ. തോ​മ​സ് മേ​നാ​ച്ചേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പി​തൃ​വേ​ദി രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് ന​രി​തൂ​ക്കി​ൽ, രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജോ​സ് തോ​മ​സ്, സെ​ക്ര​ട്ട​റി ടോ​മി തു​രു​ത്തി​ക്ക​ര, കോ-​ഓ​ർ​ഡി​നേ​റ്റ​ർ ബി​ൻ​സ് ജോ​സ്, മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് ജോ​സ് സി. ​മ​ണ​ക്കാ​ട്ട്, യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ടി​ക്‌​സ​ൺ മ​ണി​മ​ല​ത്ത​ട​ത്തി​ൽ, സെ​ക്ര​ട്ട​റി ലൂ​ക്കോ​സ് പു​ത്ത​ൻ​കു​ളം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ന്യൂ​റോ​ള​ജി വി​ഭാ​ഗം ക​ൺ​സ​ൾ​ട്ട​ന്‍റ് ഡോ. ​ജോ​സി ജെ. ​വ​ള്ളി​പ്പാ​ലം ക്ലാ​സ് ന​യി​ച്ചു.