അകലക്കുന്നത്ത് ഇരുപത് കേന്ദ്രങ്ങളില്‍ മിനിമാസ്റ്റ് ലൈറ്റ്
1560902
Monday, May 19, 2025 7:20 AM IST
അകലക്കുന്നം: ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെംബര്‍ ജോസ്മോന് മുണ്ടയ്ക്കല്‍ അനുവദിച്ച 25 ലക്ഷം രൂപ ഉപയോഗിച്ച് അകലക്കുന്നം പഞ്ചായത്തിലെ ഏഴു വാര്‍ഡുകളിലെ 20 ജംഗ്ഷനുകളില്‍ മിനിമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചു.
പട്യാലിമറ്റം, നെല്ലിക്കുന്ന്, തച്ചിലങ്ങാട് വാര്‍ഡുകളിലെ മിനിമാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം 5.30 മുതല്‍ 7.30 വരെയും ചെങ്ങളം, ക്ടാക്കുഴി, തെക്കുംതല, മറ്റപ്പള്ളി വാര്‍ഡുകളില മിനിമാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓണ്‍ കര്‍മം നാളെ വൈകുന്നേരം 5.30 മുതല്‍ 7.30 വരെയും നടത്തപ്പെടും. ചാണ്ടി ഉമ്മന്‍ എംഎല്‍എ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിക്കും.
ജില്ലാ പഞ്ചായത്ത് മെംബര്‍ ജോസ്മോന് മുണ്ടയ്ക്കല്‍ അധ്യക്ഷത വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തും.