കാർ നിയന്ത്രണംവിട്ട് മറിഞ്ഞു
1560901
Monday, May 19, 2025 7:20 AM IST
അയർക്കുന്നം: കൊങ്ങാണ്ടൂർ എൻഎസ്എസ് കരയോഗമന്ദിരത്തിനു സമീപം കാർ നിയന്ത്രണംവിട്ട് മറിഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് 1.30നായിരുന്നു അപകടം.
കാറിൽ നാലു യാത്രക്കാർ ഉണ്ടായിരുന്നു. ഇവർക്ക് നിസാരപരിക്കുകളുണ്ട്. അയർക്കുന്നത്തുനിന്ന് പാലാ ഭാഗത്തേക്കു പോയ കാറാണ് അപകടത്തിൽപ്പെട്ടത്.