കോ​ട്ട​യം: ഗ​ര്‍​ഭാ​ശ​യ കാ​ന്‍​സ​ര്‍ നേ​ര​ത്തേ തി​രി​ച്ച​റി​യു​ന്ന​തി​നും ചി​കി​ത്സ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു​മാ​യി കാ​രി​ത്താ​സ് മാ​താ ആ​ശു​പ​ത്രി​യി​ല്‍ ഗ​ര്‍​ഭാ​ശ​യ അ​ര്‍​ബു​ദ നി​ര്‍​ണയ ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കും. 21, 22 തീ​യ​തി​ക​ളി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞു 1.30 വ​രെ ഗൈ​ന​ക്കോ​ള​ജി​ക് ഓ​ങ്കോ​ള​ജി വി​ദ​ഗ്ധ ഡോ. ​എ​സ്. സു​ര​ഭി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക്യാ​മ്പ്. സൗ​ജ​ന്യ പ​രി​ശോ​ധ​ന​ക​ളോ​ടൊ​പ്പം മ​റ്റു സേ​വ​ന​ങ്ങ​ളും ക്യാ​മ്പി​ല്‍ ല​ഭ്യ​മാ​ണ്.

25-30നും ​ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള സ്ത്രീ​ക​ള്‍​ക്ക് ഓ​രോ മൂ​ന്നു വ​ര്‍​ഷ​ത്തേ​ക്കു​ള്ള പാ​സ്മി​യ​ര്‍ ടെ​സ്റ്റ്, 30-65 ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള സ്ത്രീ​ക​ള്‍​ക്ക് ഓ​രോ അ​ഞ്ചു വ​ര്‍​ഷ​ത്തേ​ക്കു​ള്ള പ്രൈമറി എച്ച്ആർ-എച്ച്പിവി ഡിഎൻഎ ടെ​സ്റ്റ്, ഓ​രോ മൂ​ന്നു വ​ര്‍​ഷ​ത്തേ​ക്കു​ള്ള പാ​പ് സ്മി​യ​ര്‍ ടെ​സ്റ്റ് എ​ന്നി​വ ന​ട​ത്താം. 65 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ര്‍​ക്കു നി​ര്‍​ദിഷ്ട മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്ക​പ്പെ​ടു​ന്നു​വെ​ങ്കി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ട​തി​ല്ല.

ഗ​ര്‍​ഭാ​ശ​യ അ​ര്‍​ബു​ദ​ത്തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ള്‍ തി​രി​ച്ച​റി​യാ​ന്‍, ആ​വ​ശ്യ​മാ​യ ടെ​സ്റ്റു​ക​ള്‍ ചെ​യ്യാ​നും തി​ക​ച്ചും സു​ര​ക്ഷി​ത​മാ​യ ബോ​ധ​വ​ത്ക​ര​ണ​വും പ​രി​ശോ​ധ​ന​യും ല​ഭി​ക്കാ​നും ക്യാ​മ്പി​ലൂ​ടെ സാ​ധി​ക്കും. ഫോൺ- 9037947246.