കു​റ​വി​ല​ങ്ങാ​ട്: പാ​ലാ രൂ​പ​ത​യു​ടെ പ്ലാ​റ്റി​നം ജൂ​ബി​ലി, മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി​യു​ടെ അ​ഞ്ചാം വാ​ര്‍​ഷി​കം എ​ന്നി​വ​യോ​ട​നു​ബ​ന്ധി​ച്ച് ന​ട​പ്പാ​ക്കു​ന്ന സാ​മൂ​ഹി​ക പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി പി​തൃ​വേ​ദി​യു​മാ​യി സ​ഹ​ക​രി​ച്ചു രൂ​പ​ത​യി​ലെ വി​വി​ധ പ​ള്ളി​ക​ളി​ല്‍ ന​ട​ത്തി​വ​ന്ന പ​ക്ഷാ​ഘാ​ത ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യു​ടെ സ​മാ​പ​നം കു​റ​വി​ല​ങ്ങാ​ട് മേ​ജ​ര്‍ ആ​ര്‍​ക്കിഎ​പ്പി​സ്‌​കോ​പ്പ​ല്‍ മ​ര്‍​ത്ത​മ​റി​യം ആ​ര്‍​ച്ച്ഡീ​ക്ക​ന്‍ തീര്‍ഥാ​ട​ന ദേ​വാ​ല​യ​ത്തി​ല്‍ ന​ട​ന്നു.

മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ മോ​ണ്‍. ജോ​സ​ഫ് ക​ണി​യോ​ടി​ക്ക​ല്‍ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ര്‍​ച്ച്പ്രീ​സ്റ്റ് റ​വ. ഡോ. ​തോ​മ​സ് മേ​നാ​ച്ചേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി​തൃ​വേ​ദി രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​സ​ഫ് ന​രി​തൂ​ക്കി​ല്‍, രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജോ​സ് തോ​മ​സ്, കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ബി​ന്‍​സ് ജോ​സ്, യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ടി​ക്‌​സ​ണ്‍ മ​ണി​മ​ല​ത​ട​ത്തി​ല്‍, സെ​ക്ര​ട്ട​റി ലൂ​ക്കോ​സ് പു​ത്ത​ന്‍​കു​ളം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ന്യൂ​റോ​ള​ജി വി​ഭാ​ഗം ക​ണ്‍​സ​ള്‍​ട്ട​ന്‍റ് ഡോ. ​ജോ​സി ജെ. ​വ​ള്ളി​പ്പാ​ലം ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​യി​ച്ചു.