പാ​ലാ: മ​ഴ​ക്കാ​ല മു​ന്നൊ​രു​ക്ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പി​ലാ​ക്കാ​ന്‍ ന​ഗ​ര​സ​ഭ​യി​ല്‍ ചേ​ര്‍​ന്ന അ​ടി​യ​ന്ത​ര യോ​ഗം തീ​രു​മാ​നി​ച്ചു. പു​തി​യ അ​ധ്യ​യ​ന വ​ര്‍​ഷാ​രം​ഭ​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​ങ്ക​ണ​വാ​ടി​ക​ള്‍, സ്‌​കൂ​ളു​ക​ള്‍, കോ​ള​ജു​ക​ള്‍ തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളു​ടെ കോ​മ്പൗ​ണ്ടു​ക​ള്‍ മാ​ലി​ന്യ​മു​ക്ത​മാ​ക്കു​ന്ന​തി​നും കു​ടി​വെ​ള്ള സ്രോ​ത​സു​ക​ള്‍ ക്ലോ​റി​നേ​ഷ​ന്‍ ന​ട​ത്തു​ന്ന​തി​നും വാ​ട്ട​ര്‍ ടാ​ങ്കു​ക​ള്‍ വൃ​ത്തി​യാ​ക്കു​ന്ന​തി​നും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന പ​രി​സ​ര​ങ്ങ​ളി​ലെ അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള വൃക്ഷ​ങ്ങ​ള്‍ മു​റി​ച്ചു നീ​ക്കു​ന്ന​തി​നും തീ​രു​മാ​നി​ച്ചു.

കൊ​തു​കു​ജ​ന്യ രോ​ഗ​ങ്ങ​ളും എ​ലി​പ്പ​നി, മ​റ്റു പ​ക​ര്‍​ച്ച​വ്യാ​ധി​ക​ള്‍ എ​ന്നി​വ നി​യ​ന്ത്രി​ക്കു​ന്ന​തി​നും വാ​ര്‍​ഡ് ത​ല​ത്തി​ല്‍ ശു​ചി​ത്വ ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഊ​ര്‍​ജി​ത​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കും. വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും നി​രീ​ക്ഷ​ണ​ങ്ങ​ളും ക​ര്‍​ക്ക​ശ​മാ​ക്കു​ന്ന​തി​നും മ​യ​ക്കു​മ​രു​ന്ന് വി​രു​ദ്ധ ജാ​ഗ്ര​താ​സ​മി​തി​ക​ള്‍ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും യോ​ഗം തീ​രു​മാ​നി​ച്ചു.

ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ തോ​മ​സ് പീ​റ്റ​ർ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ബി​ജി ജോ​ജോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​ന്മാ​ര്‍, ക്ലീ​ന്‍ സി​റ്റി മാ​നേ​ജ​ര്‍ ആ​റ്റ്‌‌​ലി പി. ​ജോ​ണ്‍, താ​ലൂ​ക്ക് ആ​ശു​പ​ത്രി പ​ബ്ലി​ക് ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കു​ഞ്ഞ​ബ്ദു​ള്ള എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ​വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ര്‍, നഗ​ര​സ​ഭാ പ്ര​ദേ​ശ​ത്തെ സ്‌​കൂ​ള്‍, കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍​മാ​ര്‍, പ്ര​ധാ​നാ​ധ്യാ​പ​ക​ര്‍, ആ​ശാ പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ന്നി​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.