ഡോ. രാജം പി.ആർ.എസ്. പിള്ളയ്ക്ക് പുരസ്കാരം നൽകി
1560720
Sunday, May 18, 2025 11:59 PM IST
പൊൻകുന്നം: മാനസികവളർച്ചക്കുറവുള്ള കുട്ടികളുടെ ക്ഷേമത്തിനായി നാലു പതിറ്റാണ്ടിലേറെ പ്രവർത്തിച്ച ഡോ. രാജം പി.ആർ.എസ്. പിള്ളയ്ക്ക് വെള്ളാള ആർട്സ് ആൻഡ് കൾച്ചറൽ ഫൗണ്ടേഷൻ കണ്ണകിദേവി പുരസ്കാരം സമ്മാനിച്ചു. പൊൻകുന്നം സ്വദേശിനിയായ ഡോ. രാജം തിരുവനന്തപുരം ജവഹർനഗറിലാണ് താമസിക്കുന്നത്. 96 വയസുള്ള ഡോ. രാജത്തിന് തിരുവനന്തപുരത്തെ വീട്ടിൽ നടന്ന ചടങ്ങിൽ ചലച്ചിത്രസംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പുരസ്കാരം സമ്മാനിച്ചു.
ഡോ. ശശി തരൂർ എംപി മുഖ്യാതിഥിയായിരുന്നു. ഫൗണ്ടേഷൻ രക്ഷാധികാരി ഡോ. കാനം ശങ്കരപ്പിള്ള, ജനറൽ സെക്രട്ടറി അജീഷ് രാമനാഥപിള്ള, ശങ്കർ മോഹൻ തുടങ്ങിയവർ പ്രസംഗിച്ചു. പുരാതന ദ്രാവിഡ വെള്ളാള കുലത്തിന്റെ ആദ്യ ശാസ്ത്രീയ ചരിത്രമെഴുതിയ ഡോ. കാനം ശങ്കരപ്പിള്ളയെ അടൂർ ഗോപാലകൃഷ്ണനും ശശി തരൂരും അനുമോദിച്ചു.