വാ​ഗ​മ​ൺ: ത​ല​നാ​ട് ഫാ​ർ​മേ​ഴ്സ് പ്രൊ​ഡ്യൂ​സ​ർ ക​മ്പ​നി​യു​ടെ പ്ര​വേ​ശ​ക സം​​രം​ഭ​മാ​യ സ്റ്റാ​റ്റി​ക് വെ​ന്‍റിം​ഗ് കാ​ർ​ട്ടും ഭൂ​മി​ക നേ​റ്റീ​വ് വി​ൻ​ഡോ​യും വ​ഴി​ക്ക​ട​വി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ഹോ​ർ​ട്ടി​ക​ൾ​ച്ച​ർ മി​ഷ​ന്‍റെ 2024-25 വ​ർ​ഷ​ത്തെ പ​ദ്ധ​തി​യി​ൽ​പ്പെ​ടു​ത്തി ഈ​രാ​റ്റു​പേ​ട്ട കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഓ​ഫീ​സി​നു കീ​ഴി​ൽ തീ​ക്കോ​യി കൃ​ഷി​ഭ​വ​ൻ മു​ഖേ​ന ല​ഭ്യ​മാ​ക്കി​യ 15,000 രൂ​പ സ​ബ്സി​ഡി പ​ദ്ധ​തി പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യാ​ണ് അ​ര​ല​ക്ഷം രൂ​പ മു​ത​ൽ​മു​ട​ക്കി​ൽ സ്റ്റാ​റ്റി​ക് വെ​ന്‍റിം​ഗ് കാ​ർ​ട്ടും നേ​റ്റീ​വ് വി​ൻ​ഡോ​യും പൂ​ർ​ത്തി​യാ​ക്കി​യ​ത്.

തി​ക്കോ​യി-​വാ​ഗ​മ​ൺ റോ​ഡ​രി​കി​ൽ വ​ഴി​ക്ക​ട​വ് ഭാ​ഗ​ത്താ​ണ് സം​രം​ഭം ആ​രം​ഭി​ച്ച​ത്. തീ​ക്കോ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​സി. ജ​യിം​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കൃ​ഷി അ​സി. ഡ​യ​റ​ക്ട​ർ അ​ശ്വ​തി വി​ജ​യ​ൻ ആ​ദ്യ വി​ല്പ​ന ന​ട​ത്തി. ത​ല​നാ​ട് ഫാ​ർ​മേ​ഴ്സ് പ്രൊ​ഡ്യൂ​സ​ർ ക​മ്പ​നി ചെ​യ​ർ​പേ​ഴ്സ​ൺ നി​ഷ ഡെ​ന്നീ​സ്, മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ പി.​എ​സ്. ബാ​ബു, സി​ഇ​ഒ അ​ന​ന്തു പ്ര​സാ​ദ്, ഭൂമി​ക സെ​ക്ര​ട്ട​റി എ​ബി ഇ​മ്മാ​നു​വ​ൽ, പ്ര​സി​ഡ​ന്‍റ് കെ.​ഇ. ക്ല​മ​ന്‍റ്, ജോ​സ​ഫ് ഡൊ​മി​നി​ക്, കൃ​ഷി ഓ​ഫീ​സ​ർ അ​ജ്മ​ൽ അ​ജാ​സ്, ഷെ​റി​ൻ മ​രി​യ മാ​ത്യു, ജോ​ണി വ​ർ​ഗീ​സ്, കെ.​വി. ഏ​ബ്ര​ഹാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.