ധന്യന്‍ മാര്‍ തോമസ് കുര്യാളശേരി ചരമശതാബ്ദി പ്രസംഗമത്സരം
1560665
Sunday, May 18, 2025 7:31 AM IST
ചങ്ങനാശേരി: രൂപതയുടെ പ്രഥമ ബിഷപ്പും ആരാധനാ സന്യാസിനി സമൂഹ സ്ഥാപകനുമായ ധന്യന്‍ മാര്‍ തോമസ് കുര്യാളശേരിയുടെ ചരമശതാബ്ദിയാചരണത്തോടനുബന്ധിച്ച് എകെഎം പബ്ലിക് സ്കൂള്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ദേശീയ പ്രസംഗമത്സരം ജനറല്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ എല്‍സ പൈകട എസ്എബിഎസ് ഉദ്ഘാടനം ചെയ്തു.
പുരസ്കാര സമര്‍പ്പണ സമാപന സമ്മേളനത്തില്‍ അതിരൂപത വികാരി ജനറാള്‍ മോണ്‍. സ്കറിയ കന്യാകോണില്‍ അധ്യക്ഷത വഹിച്ചു. സെന്റ് തെരേസാസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ഷിജി വര്‍ഗീസ് ഉദ്ഘാടനം നിര്‍വഹിച്ചു.
സിസ്റ്റര്‍ എമിലി തെക്കേത്തെരുവില്‍, സിസ്റ്റര്‍ അനറ്റ് ചാലങ്ങാടി, സൈബി അക്കര, കുഞ്ഞുമോന് തൂമ്പൂങ്കല്, കെ.പി. മാത്യു എന്നിവര്‍ പ്രസംഗിച്ചു.