ദുരന്തമുഖങ്ങളിൽ സഹായഹസ്തവുമായി ആദ്യമെത്തുന്നത് സഹകരണ സ്ഥാപനങ്ങൾ: മന്ത്രി വി.എൻ. വാസവൻ
1560662
Sunday, May 18, 2025 7:31 AM IST
വെച്ചൂർ: നാട്ടിൽ ദുരന്തമുണ്ടാകുമ്പോൾ സഹായ ഹസ്തവുമായി ആദ്യമെത്തുന്നത് സഹകരണസ്ഥാപനങ്ങളാണെന്ന് മന്ത്രി വി.എൻ. വാസവൻ. വെച്ചൂർ പഞ്ചായത്ത് സർവീസ് സഹകരണ ബാങ്ക് പുതിയതായി നിർമിക്കുന്ന ഓഫീസ് സമുച്ചയത്തിന്റെ ശിലാസ്ഥാപന-നിർമാണ ഉദ് ഘാടനവും ചികിധനസഹായ വിതരണവും നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സി.കെ. ആശ എംഎൽഎ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇൻ ചാർജ് അൻഷു സുനീഷ് റിപ്പോർട്ട് അവതരിപ്പിച്ചു. ബാങ്ക് പ്രസിഡന്റ് ഒ.ബഷീർ, കെ.കെ. രഞ്ജിത്ത്, ഇ.എൻ.ദാസപ്പൻ, കെ.കെ. ഗണേശൻ, ജില്ലാ പഞ്ചായത്ത് അംഗം ഹൈമിബോബി, ബ്ലോക്ക് പഞ്ചായത്തംഗം വീണ അജി, വൈക്കം അസിസ്റ്റന്റ് രജിസ്ട്രാർ ജനറൽ സി.ആർ. മിനി തുടങ്ങിയവർ സംബന്ധിച്ചു.