പാ​ലാ: മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി​യി​ലെ ഓ​ങ്കോ​ള​ജി വി​ഭാ​ഗ​ത്തി​ന്‍റെ​യും ഒ​ബ്സ്റ്റ​ട്രി​ക്‌​സ്, ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ കോ​ട്ട​യം ഒ ​ആ​ന്‍​ഡ് ജി ​സൊ​സൈ​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ച് ഓ​വേറിയന്‍ കാ​ന്‍​സ​ര്‍ എ​ന്ന വി​ഷ​യ​ത്തി​ല്‍ പ​ഠ​ന സെ​മി​നാ​ര്‍ ന​ട​ത്തി. മാ​ര്‍ സ്ലീ​വാ കാ​ന്‍​സ​ര്‍ കെ​യ​ര്‍ ആ​ന്‍​ഡ് റി​സ​ര്‍​ച്ച് സെ​ന്‍റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ത്തു​ന്ന കാ​ന്‍​സ​ര്‍ കെ​യ​ര്‍ സീ​രീ​സി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

ഐ​എം​എ പാ​ലാ പ്ര​സി​ഡ​ന്‍റ് ഡോ. ​കു​ര്യ​ന്‍ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ശു​പ​ത്രി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ മോ​ണ്‍. ജോ​സ​ഫ് ക​ണി​യോ​ടി​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ശു​പ​ത്രി ഓ​ങ്കോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​റോ​ണി ബെ​ന്‍​സ​ണ്‍, കോ​ട്ട​യം ഒ ​ആ​ന്‍​ഡ് ജി ​സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ഡോ. ​അ​നി​ത കെ.​ഗോ​പാ​ല്‍, ആ​ശു​പ​ത്രി ചീ​ഫ് ഓ​ഫ് മെ​ഡി​ക്ക​ല്‍ സ​ര്‍​വീ​സ​സ് എ​യ​ര്‍ കോ​മൊ​ഡോ​ര്‍ ഡോ. ​പോ​ളി​ന്‍ ബാ​ബു, ഒ​ബ്‌​സ്റ്റ​ട്രി​ക്‌​സ് ആ​ന്‍​ഡ് ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​അ​ജി​താ​കു​മാ​രി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഓ​വേ​റി​യ​ന്‍ കാ​ന്‍​സ​റു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള വി​വി​ധ വി​ഷ​യ​ങ്ങ​ളി​ല്‍ ആ​ശു​പ​ത്രി ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗം സീ​നി​യ​ര്‍ ക​ണ്‍​സ​ള്‍​ട്ട​ന്‍റ് ഡോ. ​ടി. ഗീ​ത, ല​ബോ​റ​ട്ട​റി മെ​ഡി​സി​ന്‍ ആ​ന്‍​ഡ് പ​തോ​ള​ജി വി​ഭാ​ഗം സീ​നി​യ​ര്‍ ക​ണ്‍​സ​ള്‍​ട്ട​ന്‍റ് ഡോ. ​റോ​സ​മ്മ തോ​മ​സ്, റേ​ഡി​യോ ഡ​യ​ഗ്‌​നോ​സി​സ് ആ​ന്‍​ഡ് ഇ​മേ​ജിം​ഗ് വി​ഭാ​ഗം സീ​നി​യ​ര്‍ ക​ണ്‍​സ​ള്‍​ട്ട​ന്‍റ് ഡോ. ​ര​ച​ന ജോ​ര്‍​ജ്,

തി​രു​വ​ന​ന്ത​പു​രം ആ​ര്‍​സി​സി​യി​ലെ അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ ഡോ. ​ശി​വ​ര​ഞ്ജി​ത്ത്, ഡോ. ​പി. ര​മ, ഡോ. ​ല​ക്ഷ്മി ഹ​രി​ദാ​സ് എ​ന്നി​വ​ര്‍ പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ച്ചു. വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ നി​ന്നു​ള്ള ഓ​ങ്കോ​ള​ജി, ഒ​ബ്സ്റ്റ​ട്രി​ക്‌​സ്, ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ങ്ങ​ളി​ലെ ഡോ​ക്ട​ര്‍​മാ​ര്‍ ച​ര്‍​ച്ച​ക​ളി​ല്‍ പ​ങ്കെ​ടു​ത്തു.