ഞീ​ഴൂ​ര്‍: തെ​രു​വുനാ​യ്ക്ക​ള്‍ ആ​ട്ടി​ന്‍​കു​ട്ടി​യെ ക​ടി​ച്ചുകൊ​ന്നു. ഞീ​ഴൂ​ര്‍ തു​രു​ത്തി​പ്പ​ള്ളി കു​മ്പ​നാ​ട്ടേ​ല്‍ മാ​ഗി ചാ​ക്കോ​യു​ടെ ഏ​ഴുമാ​സം പ്രാ​യ​മായ ആ​ട്ടി​ന്‍​കു​ട്ടി​യെ​യാ​ണ് കൂ​ട്ട​മാ​യെ​ത്തി​യ തെ​രു​വുനാ​യ്ക്ക​ള്‍ ക​ടി​ച്ചുകൊ​ന്ന​ത്.

വീ​ടി​നു സ​മീ​പം കെ​ട്ടി​യി​ട്ടി​രു​ന്ന ആ​ട്ടി​ന്‍​കു​ട്ടി​യാ​ണ് നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്. ആടിന്‍റെ ക​ര​ച്ചി​ല്‍ കേ​ട്ട് വീ​ട്ടു​കാ​രെ​ത്തി നാ​യ്ക്ക​ളെ ഓ​ടി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ആ​ട് ച​ത്തി​രു​ന്നു. പ്ര​ദേ​ശ​ത്ത് തെരു​വുനാ​യശ​ല്യം രൂ​ക്ഷ​മാ​ണെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു.