വിശുദ്ധ റീത്ത ക്രൈസ്തവജീവിതത്തിന് മാതൃക: മാർ ജോസഫ് പെരുന്തോട്ടം
1560656
Sunday, May 18, 2025 7:17 AM IST
പുളിങ്കുന്ന്: കുടുംബജീവിതത്തിലൂടെയും സമർപ്പണ ജീവിതത്തിലൂടെയും എല്ലാവർക്കും ക്രൈസ്തവ ജീവിതത്തിന്റെ ഉത്തമ മാതൃക കാണിച്ചുതന്ന വ്യക്തിയായിരുന്നു വിശുദ്ധ റീത്ത പുണ്യവതി എന്ന് ആർച്ച്ബിഷപ് എമിരറ്റസ് മാർ ജോസഫ് പെരുന്തോട്ടം. പുളിങ്കുന്ന് ഫൊറോന മാതൃ-പിതൃവേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പതിനാറാമത് കണ്ണാടി തീർഥാടനത്തിൽ സന്ദേശം നൽകുകയായിരുന്നു മാർ പെരുന്തോട്ടം.
ഫൊറോന ഡയറക്ടർ ഫാ. ടോം ആര്യങ്കാലാ ആമുഖ സന്ദേശവും പിതൃവേദി അതിരൂപത പ്രസിഡന്റ് റോയി കപ്പാങ്കൽ ആശംസാ പ്രസംഗവും നടത്തി.
കണ്ണാടി തീർഥാടന റാലി ഫൊറോന വികാരി റവ.ഡോ. ടോം പുത്തൻകളം ഫ്ലാഗ് ഓഫ് ചെയ്തു. പിതൃവേദി പ്രസിഡന്റ് സണ്ണി അഞ്ചിലിനും മാതൃവേദി പ്രസിഡന്റ് ബീന ജോസഫിനും പതാക കൈമാറി.
ഗ്രേസി സക്കറിയാസ് നെല്ലുവേലി ഛായചിത്രവും റപ്പേൽ ജോസഫ് ജൂബിലി തിരിയും മറിയമ്മ അലക്സാണ്ടർ ജൂബിലി പതാകയും വഹിച്ചു. ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു.