ശമ്പള കമ്മീഷന് നിയമനം വൈകരുത്: പെന്‍ഷനേഴ്സ് ഫ്രണ്ട്
1560655
Sunday, May 18, 2025 7:17 AM IST
കോട്ടയം: സർക്കാർ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ശമ്പളവും പെന്‍ഷനും പരിഷ്കരിക്കുന്നതിനായി ശമ്പള കമ്മീഷനെ ഉടന്‍ നിയമിക്കണമെന്ന് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
ക്ഷാമബത്ത കുടിശികപോലും കൃത്യമായി ലഭിക്കാതെ ജീവനക്കാരും പെന്‍ഷന്‍കാരും കടുത്ത സാമ്പത്തിക ഞെരുക്കത്തിലാണെന്ന് യോഗം ചൂണ്ടിക്കാട്ടി.
സംസ്ഥാന പ്രസിഡന്റ് വി.എം. മോഹനന്‍പിള്ളയുടെ അധ്യക്ഷതയില്‍ ജനറല്‍ സെക്രട്ടറി മൈക്കിള്‍ സിറിയക്, പി.രാധാകൃഷ്ണ കുറുപ്പ്, ജയ്സണ്‍ മാന്തോട്ടം, ഡോ. വര്‍ഗീസ് പേരയില്‍, വടയക്കണ്ടി നാരായണ്‍, മാത്തച്ചന് പ്ലാന്തോട്ടം, പി.ടി. ജേക്കബ്, ബാബു ജോസഫ്, ജോയി അഗസ്റ്റിന് എന്നിവര്‍ പ്രസംഗിച്ചു.