കറുത്തേടം-തെള്ളകം-അടിച്ചിറ റോഡ് ഉദ്ഘാടനം ഇന്ന്
1560652
Sunday, May 18, 2025 7:17 AM IST
കോട്ടയം: ആധുനിക നിലവാരത്തിൽ നിർമാണം പൂർത്തിയായ ഏറ്റുമാനൂരിലെ കറുത്തേടം - തെള്ളകം- അടിച്ചിറ റോഡിന്റെ ഉദ്ഘാടനം ഇന്ന് നടക്കും.
വൈകുന്നേരം നാലിന് തെള്ളകത്തുശേരി ജംഗ്ഷനിൽ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം നിർവഹിക്കും. മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. ഏറ്റുമാനൂർ നഗരസഭയുടെ അധീനതയിലുള്ള റോഡ് പൊതുമരാമത്ത് ഏറ്റെടുത്ത് ആധുനിക നിലവാരത്തിൽ പൂർത്തിയാക്കുകയായിരുന്നു. 2.35 കിലോമീറ്റർ നീളമുള്ള റോഡ് 4.88 കോടി രൂപ ചെലവിട്ടാണ് ബിഎംബിസി നിലവാരത്തിൽ പുനർനിർമിച്ചത്.
ഏറ്റുമാനൂർ നഗരസഭാധ്യക്ഷ ലൗലി ജോർജ്, വൈസ് ചെയർമാൻ പി.ബി. ജയമോഹൻ, നഗരസഭാംഗങ്ങളായ മാത്യു കുര്യൻ, സിന്ധു കറുത്തേടം, പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർ ടി.എസ്. ജയരാജ്, സംഘാടകസമിതി ചെയർമാൻ ജോണി വർഗീസ്, കൺവീനർ പി.വി. പ്രദീപ് എന്നിവർ പങ്കെടുക്കും.