എയ്ഞ്ചല്‍സ് മീറ്റ് ഇന്ന്
1560651
Sunday, May 18, 2025 7:17 AM IST
കുടമാളൂര്‍: ചെറുപുഷ്പ മിഷന്‍ലീഗ് കുടമാളൂര്‍ മേഖലയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷം ദിവ്യകാരുണ്യ സ്വീകരണം നടത്തിയ കുട്ടികളുടെ സംഗമം - എയ്ഞ്ചല്‍സ് മീറ്റ്-2025 ഇന്ന് കുടമാളൂര്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന കേന്ദ്രത്തില്‍ നടക്കും. മാര്‍ ജോസഫ് പെരുന്തോട്ടം വിശുദ്ധ കുര്‍ബാനയ്ക്ക് കാര്‍മികത്വം വഹിക്കും.
കെസിഎസ്എല്‍ ഡയറക്ടര്‍ ഫാ. ജോജോ പള്ളിച്ചിറ ക്ലാസ് നയിക്കും. കുടമാളൂര്‍ മേഖലാ പ്രസിഡന്റ് അമല്‍ ജോസഫിന്റെ അധ്യക്ഷതയില്‍ ഫൊറോനയിലെ 14 ഇടവകകളില്‍നിന്നുള്ള കുട്ടികള്‍ പങ്കെടുക്കുന്ന സമ്മേളനം ആര്‍ച്ച്പ്രീസ്റ്റ് റവ. ഡോ. മാണി പുതിയിടം ഉദ്ഘാടനം ചെയ്യും.
അതിരൂപത മിഷന്‍ലീഗ് അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ മാമ്പറ, ദേശീയ ജനറല്‍ സെക്രട്ടറി ലൂക്ക് അലക്സ് പിണമറുകില്‍, മേഖലാ ഡയറക്ടര്‍ ഫാ. ജസ്റ്റിന് വരവുകാലായില്‍, ഭാരവാഹികളായ സാലിച്ചന് തുമ്പേക്കളം, ജെറിന് കളപ്പുര, ജോണ്‍സ് ഇടച്ചേത്ര, വി.ജെ. സെബാസറ്റിയന്, മിനി തോമസ്, സാന്ദ്ര, അനിഷ്മ എന്നിവര്‍ പ്രസംഗിക്കും.