കോട്ടയം റെയിൽവേ സ്റ്റേഷനിൽ നടുവൊടിക്കും കുഴികൾ
1560650
Sunday, May 18, 2025 7:17 AM IST
കോട്ടയം: ദിവസവും ഏറെ യാത്രക്കാര്‍ വന്നുപോകുന്ന കോട്ടയം റെയില്‍വേ സ്റ്റേഷനില്‍നിന്നു പുറത്തേക്കിറങ്ങുന്ന റോഡിലെ കുഴികള്‍ യാത്രക്കാരുടെ നടുവൊടിക്കുന്നു. സ്റ്റേഷനില്‍നിന്ന് പുറത്തേക്ക് ഇറങ്ങുന്ന വഴിയിലെ കുഴിയിൽ യാത്രക്കാർ വീഴുന്നത് പതിവായിരിക്കുക യാണ്. മാസങ്ങളായി ഈ വഴി പൊളിഞ്ഞു കിടക്കുന്നു. ഇതു മൂലം പലപ്പോഴും ഇവിടെ തിരക്ക് അനുഭവപ്പെടുന്നതായും യാത്രക്കാര്‍ പറയുന്നു.
നഗരത്തിന്റെ സമീപപ്രദേശമായി ഇറഞ്ഞാല്‍ പാലത്തിനു സമീപവും യാത്രക്കാരെ തേടി ഒളിഞ്ഞിരിക്കുന്ന കുഴിയുണ്ട്. റോഡിനു കുറുകെ പെട്ടെന്ന് ശ്രദ്ധിക്കാന്‍ പറ്റാത്ത തരത്തിലുള്ള കുഴിയാണിത്.
വട്ടമൂട് പാലത്തില്‍നിന്ന് ഇറഞ്ഞാലിലേക്കുള്ള വഴിയില്‍ മീനച്ചിലാറിന്റെ തീരത്തേക്ക് തിരിയുന്ന വഴിയിലും റോഡ് പൊളിഞ്ഞു കിടക്കുകയാണ്. നാളുകളായി ഈ അവസ്ഥ യാണ്. നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും കുഴികള്‍ അടയ്ക്കാൻ അധികൃതർ നടപടി സ്വീകരിക്ക ണമെന്ന ആവശ്യം ശക്തമായി.