അ​രു​വി​ത്തു​റ: എം​ജി യൂ​ണി​വേ​ഴ്സി​റ്റി ബി​രു​ദ പ​രീ​ക്ഷ​ക​ളി​ൽ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ഒ​ന്നാം റാ​ങ്കു​ക​ളു​ടെ ക​രു​ത്തു​മാ​യി അ​രു​വി​ത്തു​റ സെന്‍റ് ജോ​ർ​ജ് കോ​ള​ജിന്‍റെ മു​ന്നേ​റ്റം.

​ബി​കോം കോ-​ഓപ്പ​റേ​ഷ​ൻ വി​ഭാ​ഗ​ത്തി​ൽ ഗീ​തു സി​ജുവും ബിഎ​സ്‌സി ​ഫു​ഡ് സ​യ​ൻ​സ് ആ​ൻ​ഡ് ക്വാ​ളി​റ്റി ക​ൺ​ട്രോ​ൾ വി​ഭാ​ഗ​ത്തി​ൽ ആ​ദി​ത്യാ എം.ബിയും ​ബിഎ ​ജേ​ർ​ണ​ലി​സം ആ​ൻഡ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​നി​ൽ അ​മൃ​താ സു​രേ​ഷും ഒ​ന്നാം റാ​ങ്കു​ക​ൾ നേ​ടി.

ബി​എ ജേ​ർ​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്യൂണി​ക്കേ​ഷ​നി​ൽ ജെ​യി​ൻ ജോ​സ് ര​ണ്ടാം റാ​ങ്കും ജി​മി​യാ ജോ​സ് മൂ​ന്നാം റാ​ങ്ക് നേ​ടി.​ ബി​കോം ക​മ്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​നി​ൽ ഡ​ൽ​നാ സ​ണ്ണി മൂ​ന്നാം റാ​ങ്കും ന​ന്ദ​ന ഉ​ണ്ണി നാ​ലാം റാ​ങ്കും നേ​ടി.​

ബിഎ ​ഇം​ഗ്ലീ​ഷ് വി​ഭാ​ഗ​ത്തി​ൽ നി​മ്മി സാ​ജു മൂ​ന്നാം റാ​ങ്കും അ​മ​ല ജോ​ർ​ജ് എ​ട്ടാം റാ​ങ്കും നേ​ടി.​ ഫു​ഡ് സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ ശ്രേ​യ ഷാ​ജി ആ​റാം റാ​ങ്കും നേ​ടി.

2023ൽ ​പു​തി​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​നു​സ​രി​ച്ച് ന​ട​ന്ന നാ​ക്ക് റീ ​അ​ക്ര​ഡി​റ്റേ​ഷ​നി​ൽ എ ​പ്ല​സ് പ്ല​സ് അ​ക്ര​ഡി​റ്റേ​ഷ​ൻ നേ​ടി​യ അ​രു​വി​ത്തു​റ സെന്‍റ് ജോ​ർ​ജ​സ് കോ​ള​ജി​ൽ നി​ന്നും നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ളാ​ണ് രാ​ജ്യ​ത്തെ പ്ര​മു​ഖ സ്ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി നേ​ടി​യ​ത്.

ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ കോ​ളജ് മാ​നേ​ജ​ർ വെ​രി റ​വ.ഫാ. ​സെ​ബാ​സ്റ്റ്യ​ൻ വെ​ട്ടു​ക​ല്ലേ​ൽ, പ്രി​ൻ​സി​പ്പ​ൽ പ്രഫ. ഡോ. ​സി​ബി ജോ​സ​ഫ്, ബ​ർ​സാ​റും കോ​ഴ്സ് കോ​ഓർഡി​നേ​റ്റ​റു​മാ​യ റ​വ. ഫാ. ​ബി​ജു കു​ന്ന​യ്ക്കാ​ട്ട്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജി​ലു ആ​നി ജോ​ൺ തു​ട​ങ്ങി​യ​വ​ർ അ​ഭി​ന​ന്ദി​ച്ചു.