ധര്‍മം ശാശ്വതമായ വിജയത്തിന്റെ അടിസ്ഥാനം: ഡോ.കെ.എസ്. രാധാകൃഷ്ണന്
1549941
Thursday, May 15, 2025 7:26 AM IST
തൃക്കൊടിത്താനം: ശാശ്വതമായ വിജയത്തിന്റെ അടിസ്ഥാനം ധര്‍മമാണെന്ന് ഡോ. കെ.എസ്. രാധാകൃഷ്ണന്. തൃക്കൊടിത്താനം മഹാ ക്ഷേത്രത്തില്‍ നടക്കുന്ന പാണ്ഡവീയ മഹാവിഷ്ണു സത്ര വേദിയില്‍ മഹാഭാരതത്തിലെ ധര്‍മോപദേശങ്ങള്‍ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അധികാരം, പണം, പദവി, പ്രശസ്തി എന്നീ ലോകഭോഗങ്ങള്‍ കയ്യടക്കുമ്പോള്‍ അധര്‍മ്മം മനുഷ്യരില്‍ വന്നുചേരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മധുസൂദനന് നമ്പൂതിരി ആമുഖ പ്രഭാഷണം നടത്തി. തുടര്‍ന്ന് പിതൃദൗര്ബല്യങ്ങളും കുടുംബ ബന്ധങ്ങളും എന്ന വിഷയത്തില്‍ ഡോ. സി.ടി. ഫ്രാന്‍സിസ്, ആത്മീയ മൂല്യങ്ങളുടെ പ്രാധാന്യം മഹാഭാരതത്തില്‍ എന്ന വിഷയത്തില്‍ സ്വാമി വിവിക്താനന്ദ സരസ്വതി എന്നിവര്‍ പ്രഭാഷണം നടത്തി. ഡോ.ബി. ജയപ്രകാശ് ആമുഖ പ്രഭാഷണം നടത്തി. വൈകുന്നേരം സത്രശാലയില്‍ പൃഥഗത്മത പൂജയും നടന്നു.