ആശാ സമരത്തെ കാണാത്ത സര്‍ക്കാര്‍ നയം ഫാസിസം: ജോസഫ് എം. പുതുശേരി
1549939
Thursday, May 15, 2025 7:26 AM IST
ചങ്ങനാശേരി: ആശാ വര്‍ക്കര്‍മാരുടെ സമരത്തെ കാണാതെ പുറംതിരിഞ്ഞു നില്ക്കുന്ന സര്‍ക്കാര്‍ ഫാസിസ്റ്റ് സര്‍ക്കാരാണെന്ന് ജോസഫ് എം പുതുശേരി. ആശാ വര്‍ക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലുള്ള രാപകല്‍ സമര ജാഥയ്ക്ക് സ്വീകരണം നല്കുന്നതിനു മുന്നോടിയായുള്ള വിളംബര സമ്മേളനം ചങ്ങനാശേരിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജാഥ ജൂണ്‍ രണ്ട്, മൂന്ന്, നാല് തീയതികളില്‍ കോട്ടയം ജില്ലയില്‍ പര്യടനം നടത്തും. ജൂണ്‍ രണ്ടിന് 11.30 ന് ചങ്ങനാശേരിയില്‍ സ്വീകരണം നല്‍കും.
സ്വാഗതസംഘം ചെയര്മാന് ബാബു കുട്ടന്‍ചിറയുടെ അധ്യക്ഷതയില്‍ ജില്ലാ ഐക്യ ദാര്‍ഢ്യസമിതി വൈസ് ചെയര്മാന് വി.ജെ. ലാലി വിഷയാവതരണം നടത്തി. വാഴപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് മിനി വിജയകുമാര്‍, പ്രഫ. ഗോപാലകൃഷ്ണപ്പണിക്കര്,
എന്‍.കെ. ബിജു, ജസ്റ്റിന് ബ്രൂസ്, കുര്യന് തൂമ്പുങ്കല്‍, പി.എച്ച്. അഷ്റഫ്, സെബിന് എസ്. കൊട്ടാരം, അരുണ്‍ ബാബു, ബിനു മൂലയില്‍, അഭിഷേക് ബിജു, ജോര്‍ജ്കുട്ടി കൊഴുപ്പക്കുളം, പി.എ. സാലി, ജോഷി കുറുക്കന്‍കുഴി തുടങ്ങിവര്‍ പ്രസംഗിച്ചു.