ആനന്ദാശ്രമത്തില്‍ ശ്രീനാരായണ ധര്‍മവിചാര മഹായജ്ഞം ഇന്നാരംഭിക്കും
1549937
Thursday, May 15, 2025 7:26 AM IST
ചങ്ങനാശേരി: എസ്എന്‍ഡിപി യോഗം ചങ്ങനാശേരി യൂണിയന് നേതൃത്വം നല്കുന്ന പ്രഥമ ശ്രീനാരായണ ധര്‍മവിചാര മഹായജ്ഞം ആനന്ദാശ്രമത്തില്‍ ഇന്നാരംഭിക്കും. രാവിലെ 7.30ന് മുഖ്യാചാര്യന്‍ വിശുദ്ധാനന്ദ സ്വാമികളെ തന്ത്രി ഗോപാലന് തന്ത്രികള്‍ പൂര്‍ണകുംഭം നല്കി സ്വീകരിക്കും. എട്ടിന് സ്വാമി വിശുദ്ധാനന്ദ ധര്‍മപതാക ഉയര്‍ത്തും. ഒമ്പതിന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് യജ്ഞത്തിന് ഭദ്രദീപം തെളിക്കും.
വിവിധ ദിവസങ്ങളില്‍ സ്വാമി ഗുരുപ്രകാശം, സ്വാമി പ്രബോധതീര്ത്ഥര്, സ്വാമി ശിവബോധാനന്ദ, സ്വാമിനി നിത്യചിന്മയീ, എസ്എന്‍ ട്രസ്റ്റ് ഡയറക്ടര്‍ ബോര്‍ഡംഗം പ്രീതി നടേശന്, എന്നിവരുടെ പ്രഭാഷണങ്ങളുണ്ടാകും.
17ന് മാതൃപൂജയും സ്മൃതിപൂജയും നടക്കും. ഇതിനായി 20,000 ചതുരശ്രയടിയിലുള്ള പന്തല്‍ പൂര്ത്തിയാക്കിയിട്ടിട്ടുണ്ട്.
സംഘാടകസമിതി ഭാരവാഹികളായ ഗിരീഷ് കോനാട്ട്, സുരേഷ് പരമേശ്വരന്, പി.എം. ചന്ദ്രന്, റ്റി.ഡി. രമേശന്, കെ.എന്‍. ഹരിക്കുട്ടന്, മനോജ് ഗുരുകുലം എന്നിവര്‍ പത്രസമ്മേളനത്തില്‍ പരിപാടികള്‍ വിശദീകരിച്ചു.