നിയന്ത്രണംവിട്ട കാർ വൈദ്യുതിപോസ്റ്റിലിടിച്ചു
1549934
Thursday, May 15, 2025 7:26 AM IST
തലയോലപ്പറമ്പ്: നിയന്ത്രണംവിട്ട കാര്‍ വൈദ്യുതിപോസ്റ്റിലും കടയുടെ മുന്‍ഭാഗത്തും ഇടിച്ചു. കാറിൽ സഞ്ചരിച്ചിരുന്ന ആപ്പാഞ്ചിറ സ്വദേശികള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
ചൊവ്വാഴ്ച രാത്രി 12ന് തലയോലപ്പറമ്പ്-കാഞ്ഞിരമറ്റം റോഡില്‍ വരിക്കാംകുന്ന് ജംഗ്ഷനിലായിരുന്നു അപകടം. കാർ എറണാകുളത്ത് നിന്നും തലയോലപ്പറമ്പ് ഭാഗത്തേക്ക് വരികയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് ഇടയാക്കിയതെന്ന് കരുതുന്നു.
ഇടിയുടെ ആഘാതത്തിൽ വൈദ്യുതപോസ്റ്റ് ഒടിഞ്ഞുവീണതിനെത്തുടർന്ന് പ്രദേശത്തെ വൈദ്യുതിവിതരണം മണിക്കൂറുകളോളം തടസപ്പെട്ടു.അപകടത്തിൽ കാറിന്റെ മുൻഭാഗം തകർന്നു.