പൈപ്പിനുള്ളില്‍ കയറിയ മൂര്‍ഖനെ പിടികൂടി
1549932
Thursday, May 15, 2025 7:10 AM IST
കടുത്തുരുത്തി: പൈപ്പിനുള്ളില്‍ കയറിയ മൂര്‍ഖന്‍പാമ്പിനെ പിടികൂടി. മുട്ടുചിറ ഹോളി ഗോസ്റ്റ് ഹൈസ്കൂളിലെ അധ്യാപകനായ മങ്ങാട് ആരിശേരില്‍ എ.ടി.ജോസഫിന്റെ വീട്ടില്‍നിന്നാണ് നാലരയടി നീളമുള്ള വെള്ള മൂര്‍ഖന്‍ പാമ്പിനെ പിടികൂടിയത്.
വനം വകുപ്പ് അധികൃതരെ വിവരമറിയിച്ചു. ബുധനാഴ്ച രാവിലെ സര്‍പ്പ സ്നേക്ക് റെസ്ക്യൂവറായ കുറുപ്പന്തറ സ്വദേശി ജോമോനാണ് പാമ്പിനെ പിടികൂടിയത്. പാമ്പിനെ വനംവകുപ്പിനു കൈമാറി.