മരണവീട്ടിൽ സുഹൃത്തുക്കൾ തമ്മിൽ തർക്കം; ഒരാൾക്ക് കുത്തേറ്റു
1549930
Thursday, May 15, 2025 7:10 AM IST
ഗാന്ധിനഗർ: മരണവീട്ടിൽ വച്ചു സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കത്തിനൊടുവിൽ ആർപ്പൂക്കര ചൂരക്കാവ് സ്വദേശിക്ക് കുത്തേറ്റു. ആർപ്പൂക്കര ചൂരക്കാവ് ചേരിക്കൽ കൃഷ്ണകുമാറി(52)നാണ് കുത്തേറ്റത്. കൃഷ്ണകുമാർ ചുവരെഴുത്ത് കലാകാരനാണ്.
കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. സുഹൃത്തായ ചൂരക്കാവ് സ്വദേശി മനോജാണ് കുത്തിയതെന്ന് കൃഷ്ണകുമാർ പറഞ്ഞു. ഇരുവരും ആർപ്പൂക്കര സൂര്യക്കവലയ്ക്ക് സമീപമുള്ള മരണവീട്ടിൽ പോയിരുന്നു.
ഇവിടെ വച്ച് ഇരുവരും നിസാരകാര്യം പറഞ്ഞു തർക്കമുണ്ടായി. പിന്നീട് ഇവർ മരണവീട്ടിൽനിന്നു മനോജിന്റെ വീട്ടിലെത്തി സംസാരിച്ചിരിക്കെ വീണ്ടും തർക്കമുണ്ടാകുകയും മനോജ് കത്തിയെടുത്തു കൃഷ്ണകുമാറിന്റെ പുറത്ത് കുത്തുകയായിരുന്നെന്ന് പറയുന്നു.
സംഭവത്തെത്തുടർന്ന് കൃഷ്ണകുമാറിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഗാന്ധിനഗർ പോലീസ് കേസെടുത്തു.