മു​ണ്ട​ക്ക​യം: പ​റ​ത്താ​നം വ്യാ​കു​ല​മാ​താ പ​ള്ളി​യി​ലെ ന​വ​ദീ​പം സ്വ​യം സ​ഹാ​യ സം​ഘ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി മേ​രി​ക്വീ​ൻ​സ് മി​ഷ​ൻ ആ​ശു​പ​ത്രി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ 18ന് ​രാ​വി​ലെ എ​ട്ടു മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു വ​രെ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​സ​ഫ് കൊ​ച്ചു​മു​റി ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

ജ​ന​റ​ൽ മെ​ഡി​സി​ൻ, ജ​ന​റ​ൽ ആ​ൻ​ഡ് ലാ​പ്രോ​സ്കോ​പ്പി​ക് സ​ർ​ജ​റി, ഗ്യാ​സ്‌​ട്രോ എ​ൻ​ട്രോ​ള​ജി, ഓ​ർ​ത്തോ​പീ​ഡി​ക് സ​ർ​ജ​റി, ജോ​യി​ന്‍റ് റീ​പ്ലേ​സ് സ​ർ​ജ​റി, യൂ​റോ​ള​ജി, ന്യൂ​റോ​ള​ജി, ഗൈ​ന​ക്കോ​ള​ജി, കോ​സ്മെ​റ്റി​ക് സ​ർ​ജ​റി, ഗൈ​ന​ക്കോ​ള​ജി, ശി​ശു​രോ​ഗ ചി​കി​ത്സ, ഇ​എ​ൻ​ടി സ​ർ​ജ​റി, ശ്വാ​സ​കോ​ശ​രോ​ഗ ചി​കി​ത്സ, ത്വ​ക്ക് രോ​ഗ ചി​കി​ത്സ തു​ട​ങ്ങി​യ സ്പെ​ഷാ​ലി​റ്റി, സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി ചി​കി​ത്സ വി​ഭാ​ഗ​ങ്ങ​ളി​ലെ ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​കും. ക്യാ​മ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് വി​വി​ധ ലാ​ബ് പ​രി​ശോ​ധ​ന​ക​ൾ, തൈ​റോ​യി​ഡ്‌ ചെ​ക്ക​പ്പ്, ഇ​സി​ജി, പി​എ​ഫ്ടി പ​രി​ശോ​ധ​ന​ക​ൾ, മ​രു​ന്നു​ക​ൾ, ഡ​യ​റ്റി​ഷ്യ​ൻ സേ​വ​നം, ഫി​സി​യോ​തെ​റാ​പ്പി​സ്റ്റ് സേ​വ​നം എ​ന്നി​വ​യും സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​കും.

ക്യാ​മ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് മു​ൻ‌​കൂ​ർ ബു​ക്കിം​ഗ്, സ്പോ​ട്ട് ബു​ക്കിം​ഗ് സൗ​ക​ര്യ​ങ്ങ​ൾ ല​ഭ്യ​മാ​ണ്. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സെ​ക്ര​ട്ട​റി ഷാ​ജു തോ​മ​സ്, ക​ൺ​വീ​ന​ർ മോ​ട്ടി തോ​മ​സ്, പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ സാ​ബു തോ​മ​സ്, മേ​രി ക്വീ​ൻ​സ് ആ​ശു​പ​ത്രി പി​ആ​ർ​ഒ കി​ര​ൺ ക​മാ​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ഫോ​ൺ - 9447778573, 9645068860, 7025292067, 7511112126.