ഏ​റ്റു​മാ​നൂ​ർ: കോ​ട്ട​യം ജി​ല്ല​യി​ലെ മി​ക​ച്ച പോ​ലീ​സ് സ്റ്റേ​ഷ​നാ​യി ഏ​റ്റു​മാ​നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഏ​പ്രി​ൽ മാ​സ​ത്തെ പ്ര​വ​ർ​ത്ത​ന മി​ക​വി​നാ​ണ് അം​ഗീ​കാ​രം. അ​ന്വേ​ഷ​ണ​ത്തി​ലെ മി​ക​വ്, കേ​സു​ക​ളി​ൽ പ്ര​തി​ക​ളെ പി​ടി​കൂ​ടു​ന്ന​ത്,

മ​യ​ക്കു​മ​രു​ന്നു കേ​സു​ക​ളി​ലെ ന​ട​പ​ടി​ക​ൾ, കാ​ല​താ​മ​സ​മി​ല്ലാ​തെ കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​ത് തു​ട​ങ്ങി ഇ​രു​പ​തോ​ളം മാ​ന​ദ​ണ്ഡ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി​യാ​ണ് ഏ​റ്റു​മാ​നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നെ അം​ഗീ​കാ​ര​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. കോ​ട്ട​യം പോ​ലീ​സ് ക്ല​ബ്ബി​ൽ ന​ട​ന്ന ക്രൈം ​കോ​ൺ​ഫ​റ​ൻ​സി​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഷാ​ഹു​ൽ ഹ​മീ​ദ് ഏ​റ്റു​മാ​നൂ​ർ എ​സ്എ​ച്ച്ഒ എ.​എ​സ്. അ​ൻ​സ​ലി​ന് പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു.