മു​ണ്ട​ക്ക​യം: പൊ​ൻ​കു​ന്നം കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ നി​ന്നു പാ​ല​ക്കാ​ട്ടേ​ക്ക് ആ​രം​ഭി​ച്ച കെ​എ​സ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സ് മു​ണ്ട​ക്ക​യ​ത്തു നി​ന്ന് ആ​രം​ഭി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ര​ളാ കോ​ൺ​ഗ്ര​സ് -എം ​മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. തൊ​ടു​പു​ഴ, മു​വാ​റ്റു​പു​ഴ, വ​ട​ക്ക​ഞ്ചേ​രി, പാ​ല​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് മു​ണ്ട​ക്ക​യ​ത്തു നി​ന്നു യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്ക് കൂ​ടു​ത​ൽ സൗ​ക​ര്യ​പ്ര​ദ​മാ​കും ഈ ​സ​ർ​വീ​സ്. ഇ​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ​യ്ക്ക് നി​വേ​ദ​നം ന​ൽ​കി.

നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സാ​ജ​ൻ കു​ന്ന​ത്ത് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ചാ​ർ​ലി കോ​ശി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ പി.​സി. തോ​മ​സ്, ത​ങ്ക​ച്ച​ൻ കാ​ര​ക്കാ​ട്ട്, ജോ​സ് ന​ടു​ംപ​റ​മ്പി​ൽ, മ​ണ്ഡ​ലം ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ടി.​ജെ. ചാ​ക്കോ, അ​ജി വെ​ട്ടു​ക​ല്ലാം​കു​ഴി, പാ​പ്പ​ച്ചി പൊ​ട്ട​നാ​നി, ബെ​ന്നി തോ​മ​സ്, അ​നി​യാ​ച്ച​ൻ മൈ​ല​പ്ര, തോ​മ​സ് മൂ​ലേ​പ്പ​റ​മ്പി​ൽ, ജോ​യി ചീ​രം​കു​ന്നേ​ൽ, ജോ​ർ​ജ് പു​റ​ത്തേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.