ബീന ടോമി പൊരിയത്ത് ഭരണങ്ങാനം പഞ്ചായത്ത് പ്രസിഡന്റ്
1454170
Wednesday, September 18, 2024 11:36 PM IST
ഭരണങ്ങാനം: പഞ്ചായത്ത് പ്രസിഡന്റായി കോണ്‍ഗ്രസിലെ ബീന ടോമി തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫിലെ ബീനാ ടോമിക്ക് ആറ് വോട്ടും എല്‍ഡിഎഫിലെ കേരള കോണ്‍ഗ്രസ്-എം അംഗമായ സുധ ഷാജിക്ക് രണ്ട് വോട്ടും ലഭിച്ചു. പതിമൂന്ന് അംഗ ഭരണസമിതിയാണുള്ളത്. ബിജെപി അംഗം വോട്ട് ചെയ്തില്ല. സ്വതന്ത്ര അംഗങ്ങള്‍ ഹാജരായില്ല. ബീനാ ടോമി രണ്ടു തവണ പഞ്ചായത്ത് മെംബറും മുന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ചൂണ്ടച്ചേരി ബാങ്ക് പ്രസിഡന്റുമായ ടോമി ഫ്രാന്‍സിസിന്റെ ഭാര്യയാണ് ബീനാ ടോമി.
കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സാബു ഔസേപ്പറമ്പിലിന്റെ അധ്യക്ഷതയില്‍ കൂടിയ അനുമോദന യോഗത്തില്‍ ജോയ് എബ്രഹാം, പി.വി. ജോസഫ്, മാണിച്ചന് കളപ്പുര, വി.ജെ. ജോര്‍ജ്, കെ.ടി. തോമസ്, ജോസ് പ്ലാക്കൂട്ടം, ഉണ്ണി കുളപ്പുറം, വില്‍ഫി മൈക്കിള്‍, ജിജി തെങ്ങുംപള്ളി, സോബിച്ചന് ചോവാറ്റുകുന്നേല്‍, സോഫി സേവ്യര്‍, ലിന്‍സി സണ്ണി, റെജി മാത്യു, ബിജു എന്‍.എം. എന്നിവര്‍ പ്രസംഗിച്ചു.