സ്ഥാനാരോഹണവും പ്രോജക്‌ടുകളുടെ ഉദ്ഘാടനവും
Tuesday, June 25, 2024 9:18 PM IST
രാ​മ​പു​രം: ല​യ​ണ്‍​സ് ക്ല​ബ് ഓ​ഫ് ടെ​ന്പി​ള്‍ ടൗ​ണ്‍ രാ​മ​പു​രം 318 ബി 2024-25 ​ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ​വും വി​വി​ധ പ്രോ​ജ​ക്‌​ടു​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും രാ​മ​പു​രം മൈ​ക്കി​ള്‍ പ്ലാ​സാ ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ല്‍ ന​ട​ന്നു. സേ​വ​ന പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ദ്രോ​ണാ​ചാ​ര്യ പ്ര​ഫ. സ​ണ്ണി തോ​മ​സ് നി​ര്‍​വ​ഹി​ച്ചു. പ്ര​സി​ഡ​ന്‍റ് ല​യ​ണ്‍ ബി.​സി. ലാ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഇ​ന്‍​സ്റ്റാ​ലേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ തോ​മ​സ് ജോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കെ. ​മ​നോ​ജ് കു​മാ​ര്‍ (പ്ര​സി​ഡ​ന്‍റ്), കേ​ണ​ല്‍ കെ.​എ​ന്‍.​വി. ആ​ചാ​രി (സെ​ക്ര​ട്ട​റി), വി. ​ശ്രീ​നാ​ഥ് (അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍), കെ.​പി. അ​നി​ല്‍​കു​മാ​ര്‍ (ട്ര​ഷ​റ​ര്‍) എ​ന്നി​വ​രു​ടെ സ്ഥാ​നാ​രോ​ഹ​ണ​വും ന​ട​ന്നു. ചീ​ഫ് പ്രോ​ജ​ക്‌​ട് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സി​ബി മാ​ത്യു, റീ​ജ​ന്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ടി.​എ​ന്‍. മ​നോ​ജ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.