നഗരത്തിലെ തുറസായ സ്ഥലങ്ങളിൽ മലമൂത്ര വിസർജനം നിരോധിച്ചു
1480300
Tuesday, November 19, 2024 7:16 AM IST
ചേർത്തല: നഗരസഭ വെളിയിട വിസർജന രഹിത നഗരസഭ എന്ന പദവിയുടെ അടുത്തഘട്ടത്തിലേക്ക് (ഒഡിഎഫ് പ്ലസ്) ഉയർത്തുന്നതിന്റെ ഭാഗമായി നഗരത്തിലെ തുറസായ സ്ഥലങ്ങളിൽ മലമൂത്ര വിസർജനം നിരോധിച്ചു.
തുറസായ സ്ഥലങ്ങളിൽ മലമൂത്ര വിസർജനം നടത്തുന്നവരിൽനിന്നു പൊതുസ്ഥലം മലിനമാക്കുന്നതിനുള്ള പിഴ ഈടാക്കുമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.
നഗരത്തിലെ പ്രധാനകേന്ദ്രങ്ങളിലെല്ലാം പൊതുശൗചാലയങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, പലരും പാതയോരങ്ങളിൽ മല-മൂത്ര വിസർജനം നടത്തുന്ന സ്ഥിതിയാണ്. അത് കർശനമായി നിയന്ത്രിക്കുമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.