പൂച്ചാ​ക്ക​ൽ: പ​ള്ളി​പ്പു​റം നെ​ഹ്‌​റു ഫൗ​ണ്ടേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​ന്ത്ര​ണ്ടാ​മ​ത് നാ​ട​കോ​ത്സ​വ​ത്തി​ൽ ഏ​റ്റ​വും മി​ക​ച്ച നാ​ട​ക​മാ​യി തി​രു​വ​ന​ന്ത​പു​രം സാ​ഹി​തി തിയ​റ്റേ​ഴ്സി​ന്‍റെ ‘മു​ച്ചീ​ട്ട് ക​ളി​ക്കാ​ര​ന്‍റെ മ​ക​ൾ’ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടൂ. മി​ക​ച്ച ര​ണ്ടാ​മ​ത്തെ നാ​ട​ക​മാ​യി കൊ​ല്ലം അ​ന​ശ്വ​ര​യു​ടെ അ​ന്നാ ഗാ​രേ​ജും ജ​ന​പ്രി​യ നാ​ട​ക​മാ​യി ആ​ല​പ്പു​ഴ സൂ​ര്യ​കാ​ന്തി​യു​ടെ ക​ല്യാ​ണം എ​ന്ന നാ​ട​ക​വും അ​ർ​ഹ​മാ​യി.

സ​മാ​പ​നസ​മ്മേ​ള​ന ഉ​ദ്ഘാ​ട​ന​വും അ​വാ​ർ​ഡ് ദാ​ന​വും പ​ള്ളി​പ്പു​റം പ​ള്ളി വി​കാ​രി റവ.ഡോ. പീ​റ്റ​ർ ക​ണ്ണന്പുഴ നി​ർ​വ​ഹി​ച്ചു. നെ​ഹ്‌​റു ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ അ​ഡ്വ.​എ​സ്. രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​സി​ഡന്‍റ് വി.​കെ. സു​നി​ൽ​കു​മാ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ര​ളി മ​ഠ​ത്ത​റ, ക​ൺ​വീ​ന​ർ മോ​ഹ​ന​ൻപി​ള്ള, കോ​-ഓർ​ഡി​നേ​റ്റ​ർ എം.​ആ​ർ. രാ​ജേ​ഷ്, പ​ഞ്ചാ​യ​ത്തം​ഗം ധ​ന്യ റെ​ജി, ബൈ​ജു ക​ട​വ​ൻ എ​ന്നി​വ​ർ പ്രസംഗിച്ചു. നെ​ഹ്‌​റു ഫൗണ്ടേ​ഷ​ൻ യു​വ​പ്ര​തി​ഭ പു​ര​സ്‌​കാ​രം നി​ഖി​ൽ ദാ​മോ​ദ​ര​ൻ തൃ​ശൂ​ർ, അ​ഡ്വ.​ ന​ജ്മ ത​ബ്ഷീ​ര മ​ല​പ്പു​റം, ര​തീ​ഷ് കെ.ആ​ർ എ​ന്നി​വ​ർ​ക്ക് സ​മ്മാ​നി​ച്ചു. ഷൈ​ജു പോ​ളെ​ക്ക​ട​വി​ന് പ്രേ​ക്ഷ​ക പു​ര​സ്‌​കാ​ര​വും സ​മ്മാ​നി​ച്ചു.