ഹോമിയോ മെഡിക്കൽ ക്യാമ്പ്
1460492
Friday, October 11, 2024 5:49 AM IST
കായംകുളം: നഗരസഭ സർക്കാർ ഹോമിയോ ഡിസ്പെൻസറിയുടെ നേതൃത്വത്തിൽ വയോജനങ്ങൾക്കായി ചേരാവള്ളി അർബൻ പി എച്ച് സിയിൽ മെഡിക്കൽക്യാമ്പ് നടത്തി നഗരസഭ ചെയർപേഴസ്ൺ പി. ശശികല ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. ഫർസാന ഹബീബ് അധ്യക്ഷത വഹിച്ചു.
വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ ഷാമില അനിമോൻ സ്വാഗതം ആശംസിച്ചു. മെഡിക്കൽ ഓഫീസർ ഡോ. അഷ്റഫ് എസ് ബോധവത്കരണ ക്ലാസ് നയിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കേശുനാഥ്, കൗൺസിലർമാരായ സൂര്യ ബിജു, ഡോ. അഖില വി. അശോകൻ, രേഷ്മ. ആർ, ഗംഗാ ദേവി വി. ആർ, ബിനുമോൾ, സഫിയത്ത് എന്നിവർ പ്രസംഗിച്ചു.