സ്കൂളുകളിൽ ഇൻസിനറേറ്ററുകള്‍ വിതരണം ചെയ്തു
1575750
Monday, July 14, 2025 11:53 PM IST
ചേർത്തല: കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സ്കൂളുകളിൽ ഇൻസിനറേറ്റർ വിതരണം ചെയ്യുന്ന പദ്ധതി ആരംഭിച്ചു. പദ്ധതിയുടെ ബ്ലോക്കുതല ഉദ്ഘാടനം മന്ത്രി പി. പ്രസാദ് നിർവഹിച്ചു. തങ്കി സെന്റ് ജോർജ് ഹൈസ്കൂളില്‍ നടന്ന സമ്മേളനത്തിൽ ബ്ലോക്ക് പ്രസിഡന്റ് വി.ജി. മോഹനൻ അധ്യക്ഷത വഹിച്ചു. സ്കൂളിന്റെ നേതൃത്വത്തിൽ നടത്തിയ ഓണക്കാല പച്ചക്കറി കൃഷിയും പൂകൃഷിയുടെ നടീലും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ്. ശിവപ്രസാദ് നിർവഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സി.വി. സുനിൽ, തങ്കി ഫെറോനാ പള്ളി വികാരി ഫാ. ജോർജ് എടേഴത്ത്, ബ്ലോക്ക് പഞ്ചായത്തംഗം എസ്. ഷിജി, തീരദേശ വികസന ബോർഡ് അംഗം പി.ഐ. ഹാരീസ്, കടക്കരപ്പള്ളി കൃഷി ഓഫീസർ ജീഷ്മ ഷാജി, ടി.കെ. സത്യാനന്ദൻ, പി.ഡി. ഗഗാറിൻ, കെ.എസ്. സുധീഷ്, കെ.കെ. പ്രഭു, അഭിലാഷ് മാമ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.