വിൽപ്പനയ്ക്ക് കൊണ്ടുവന്ന എംഡിഎംഎയുമായി യുവാവ് പിടിയിൽ
1575320
Sunday, July 13, 2025 6:56 AM IST
കായംകുളം : വിൽപ്പനയ്ക്കു കൊണ്ടുവന്ന എംഡിഎംഎയുമായി യുവാവ് പോലീസ് പിടിയിലായി. കായംകുളം പത്തിയൂർ എരുവ കുഴിനാട്ട് വീട്ടിൽ ഉണ്ണി (26) യെയാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും കായംകുളം പോലീസും ചേർന്നു പിടികൂടിയത്.
ഇയാളിൽനിന്നു 16 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. അന്യസംസ്ഥാനത്തുനിന്ന് കൊണ്ടുവന്ന എംഡിഎംഎ ഷഹീദാർ പള്ളിക്കു സമീപം വിൽപ്പന നടത്തുന്നു എന്ന രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ഇതിനു മുമ്പ് ഹാഷിഷ് ഓയിലുമായി ഇയാളെ പിടികൂടിയതാണ്.
ഡിജിപിയുടെ ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി നർക്കോട്ടിക് സെൽ ഡിവൈഎസ്പി ബി. പങ്കജാക്ഷന്റെ നേതൃത്യത്തിലുള്ള ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും കായംകുളം ഡിവൈഎസ്പി ടി.ബിനുകുമാറിന്റെ നേതൃത്വത്തിൽ കായംകുളം സിഐ അരുൺഷാ, എസ്ഐമാരായ രതിഷ് ബാബു, സുധീർ, കൃഷ്ണലാൽ, എഎസ്ഐ റെജി, സീനിയർ സിവിൽ പോലീസ് ഓഫീസർ ജിജാ , സിപിഒമാരായ പത്മദേവ്, ശിവകുമാർ, അരുൺ എന്നിവരാണ് പ്രതിയെ പിടികൂടിയത്.