ചേര്‍ത്തല താലൂക്ക് ആശുപത്രി; ആറുനില കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തീകരണത്തിലേക്ക്
1575470
Sunday, July 13, 2025 11:42 PM IST
ആലപ്പുഴ: ചേര്‍ത്തല താലൂക്ക് ആശുപത്രിയുടെ നവീകരണ പ്രവ ൃത്തികളുടെ ഭാഗമായി നിര്‍മിക്കുന്ന ആറുനിലകളുള്ള അത്യാധുനിക ചികിത്സാസൗകര്യങ്ങളോടെയുള്ള കെട്ടിട സമുച്ചയത്തിന്റെ നിര്‍മാണം അവസാനഘട്ടത്തിലെത്തി.
സെപ്റ്റംബര്‍ മാസത്തോടെ കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം നടത്താനാണ് ലക്ഷ്യമിടുന്നതെന്ന് ആശുപത്രി അധികൃര്‍ അറിയിച്ചു. 80 ശതമാനം നിര്‍മാണവും പൂര്‍ത്തിയായി. കിഫ്ബിക്കാണ് നിര്‍മാണച്ചുമതല. 84 കോടി രൂപയാണ് നിര്‍മാണത്തിന് അനുവദിച്ചത്. ഒ.പി അനുബന്ധ സേവനങ്ങള്‍, കിടത്തിച്ചികിത്സാ സംവിധാനം, സര്‍ജറി വിഭാഗം, നാല് ഓപ്പറേഷന് തിയേറ്ററുകള്‍, 30 കിടക്കകളുള്ള മൂന്ന് ഐസിയു, ജനറല്‍ സര്‍ജറി, ഓര്‍ത്തോ, ജനറല്‍ മെഡിസിന്, ഒഫ്താല്‍മോളജി, ഇഎന്‍ടി പീഡിയാട്രിക്, അനസ്തേഷ്യ, ഡെന്റല്‍, ഡെര്‍മറ്റോളജി വിഭാഗങ്ങള്‍, ഓക്സിലറി സേവനങ്ങള്‍, ലാബ്, എക്സ് റേ, ഫാര്‍മസി എന്നിവയാണു പുതിയതായി നിര്‍മിക്കുന്ന കെട്ടിട സമുച്ചയത്തില്‍ ഉണ്ടാവുകയെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ ദിനംപ്രതി 1500 ഓളം രോഗികള്‍ എത്തുന്നുണ്ട്. ചേര്‍ത്തലയിലെയും അരൂരിലെയും പാവപ്പെട്ട ജനങ്ങളുടെ ആശ്രയമാണ് ചേര്‍ത്തല താലൂക്ക് ആശുപത്രി. മുന്നൂറോളം ക്യാഷ്വാലിറ്റി, നൂറോളം കിടത്തിച്ചികിത്സ, ചെറുതും വലുതുമായി അറുപതോളം സര്‍ജറികള്‍ തുടങ്ങിയവ ദിനംപ്രതി ചേര്‍ത്തല ആശുപത്രിയില്‍ നടക്കുന്നുണ്ട്. നിലവില്‍ രോഗികളുടെ ആധിക്യം മൂലം വീര്‍പ്പുമുട്ടുന്ന സാഹചര്യത്തിലാണ് രോഗികള്‍ക്ക് മികച്ച സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിന്റെ ഭാഗമായി പുതിയ കെട്ടിടം നിര്‍മിക്കുന്നത്.
മൂന്നുവര്‍ഷം മുമ്പ് ആരംഭിച്ച കെട്ടിട സമുച്ചയത്തിന്റെ സ്ട്രക്ചറല്‍ വര്‍ക്കുകള്‍ പൂര്‍ത്തിയായി. പെയിനന്റിംഗ് ഉള്‍പ്പെടെയുള്ള അനുബന്ധ ജോലികള്‍ മാത്രമാണ് ഇനി ബാക്കിയുള്ളതെന്നും അധികൃതര്‍ അറിയിച്ചു.
ആശുപത്രിക്കു മുഴുവനായി വൈദ്യുതി കിട്ടുന്നതിനുള്ള സോളാര്‍ പാനലും പുതിയ കെട്ടിടത്തില്‍ ഒരുക്കും. ഇതിന്റെ നിര്‍മാണവും പുരോഗമിക്കുകയാണ്. മുഴുവന്‍ പ്രവര്‍ത്തനങ്ങളും എത്രയും വേഗം പൂര്‍ത്തിയാക്കി സെപ്റ്റംബറോടെ കെട്ടിടം നാടിന് സമര്‍പ്പിക്കുവാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്.