കത്തോലിക്ക കോണ്‍ഗ്രസ് കാനാന്‍ മിഷന് 2കെ25 സംഗമം 30ന്
1575752
Monday, July 14, 2025 11:53 PM IST
ങ്ങനാശേരി: കത്തോലിക്ക കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപത സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സമുദായ ശക്തീകരണ ശില്പശാല കാനാന്‍ മിഷന് 2കെ25 20ന് രാവിലെ ഒമ്പതുമുതല്‍ വൈകുന്നേരം 4.30വരെ സെന്റ് മേരീസ് കത്തീഡ്രല്‍ പാരിഷ് ഹാളില്‍ നടക്കും. കത്തോലിക്ക കോണ്‍ഗ്രസിന്റെ മുഴുവന്‍ യൂണിറ്റുകളിലെയും പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, ട്രഷറര്‍മാര്‍, അതിരൂപത പ്രതിനിധികള്‍, യൂത്ത്-വനിത-മീഡിയ കൗണ്‍സില്‍ പ്രതിനിധികള്‍, ഫൊറോനാ ഭാരവാഹികള്‍, അതിരൂപത സമിതിയംഗങ്ങള്‍ എന്നിവര്‍ പങ്കാളികളാകും.
സമുദായ ശക്തീകരണ ചിന്തകള്‍, അനുകാലിക രാഷ്ട്രീയ വിഷയങ്ങള്‍, മതസ്വാതന്ത്ര്യം, നസ്രാണി മുന്നേറ്റത്തിന്റെ തുടര്‍പ്രവര്‍ത്തന പരിപാടികള്‍, കുട്ടനാടും കാര്‍ഷിക മേഖലയുമായും ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ സംബന്ധിച്ചിട്ടുള്ള ക്ലാസുകള്‍, ചര്‍ച്ചകള്‍, നയരൂപീകരണം എന്നിവ ശില്പശാലയുടെ ഭാഗമായി നടക്കും.
പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിക്കും. ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ ഉദ്ഘാടനം ചെയ്യും. ഗ്ലോബല്‍ പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പില്‍, അതിരൂപത ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല, ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ഡോ. ജോസുകുട്ടി ജെ. ഒഴുകയില്‍, വൈസ് പ്രസിഡന്റ് ബെന്നി ആന്റണി എന്നിവര്‍ വിവിധ സെഷനുകള്‍ നയിക്കും.
അതിരൂപത ജനറല്‍ സെക്രട്ടറി ബിനു ഡൊമിനിക്, ഭാരവാഹികളായ ജോസ് വെങ്ങാന്തറ, സി.ടി. തോമസ്, ജോര്‍ജുകുട്ടി മുക്കത്ത്, ഷിജി ജോണ്സണ്, റോസ്ലിന് കുരുവിള, രാജേഷ് ജോണ്‍, ടോമിച്ചന് അയ്യരുകുളങ്ങര, ജേക്കബ് നിക്കോളാസ്, ചാക്കപ്പന് ആന്റണി, ജോസി ഡൊമിനിക്, കെ.എസ്. ആന്റണി, പി.സി. കുഞ്ഞപ്പന്, ജോര്‍ജ് വര്‍ക്കി, ജെസി ആന്റണി, സിസി അമ്പാട്ട് എന്നിവര്‍ പ്രസംഗിക്കും.