വനിതാ ശിൽപശാല സംഘടിപ്പിച്ചു
1575463
Sunday, July 13, 2025 11:42 PM IST
പൂച്ചാക്കല്‍: സിപിഎം ചേര്‍ത്തല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏരിയാ വനിതാ ശില്പശാല സംഘടിപ്പിച്ചു. ഏരിയ, മേഖല തലത്തിലുള്ള മഹിളാ അസോസിയേഷന് അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്തു. ഒറ്റപ്പുന്നയിലെ തിരുനെല്ലൂര്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി സിപിഎം സംസ്ഥാന കമ്മറ്റിയംഗം അഡ്വ. കെ. പ്രസാദ് ഉദ്ഘാടനം ചെയ്തു. അസോസിയേഷന് ഏരിയാ പ്രസിഡന്റ് ധന്യാ ജയദേവ് അധ്യക്ഷയായി.
ജില്ലാ സെക്രട്ടേറിയറ്റ് അംഗം എ.എം. ആരിഫ്, ഏരിയാ സെക്രട്ടറി ബി. വിനോദ്, പി.എം. പ്രമോദ്, ഷേര്‍ളി ഭാര്ഗവന്, ഏലിക്കുട്ടി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ മഹിളാ അസോസിയന്‍ ഏരിയാ സെക്രട്ടറി ദീപാ സജീവ് നന്ദി പറഞ്ഞു.