ഭാരവാഹികളുടെ സ്ഥാനാരോഹണം
1575317
Sunday, July 13, 2025 6:56 AM IST
മാന്നാർ: ഇന്നർ വിൽ ക്ലബ് ഓഫ് ഗോൾഡൻ മാന്നാറിന്റെ 2025- 26 വർഷത്തെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം ഇന്നു നടക്കും. മാന്നാർ റോട്ടറി ഭവനിൽ വൈകുന്നേരം അഞ്ചിന് ഇന്നർ വീൽ ക്ലബ് ഡിസ്ട്രിക് ചെയർമാൻ നീന ജയകുമാർ ഉദ്ഘാടനം നിർവഹിക്കും.
പുതിയ ഭാരവാഹികളായി രശ്മി ശ്രീകുമാർ-പ്രസിഡന്റ്, വി. വിജയലക്ഷ്മി-വൈസ് പ്രസിഡന്റ്, സ്മിതാ രാജ്-സെക്രട്ടറി, കെ.ആർ. ബിന്ദു മേനോൻ -ട്രഷറർ, അപർണദേവ് -ഐഎസ്ഒ, എ.എം. ശ്രീകല-എഡിറ്റർ എന്നിവർ സ്ഥാനമേൽക്കും. ചടങ്ങിൽ രോഗികൾക്കുള്ള ധനസഹായ വിതരണം, വിദ്യാഭ്യാസ ധനസഹായം, അങ്കണവാടിക്കുള്ള കളിക്കോപ്പുകളുടെ വിതരണം എന്നിവയും നടക്കും.
തുടർന്ന് അംഗങ്ങളുടെ കലാപരിപാടികളും അത്താഴവിരുന്നും നടക്കും. വിവിധ ബോധവത്കരണ പരിപാടികൾ, സൗജന്യ മെഡിക്കൽ ക്യാന്പുകൾ, അങ്കണവാടികൾക്കുള്ള സഹായം, കൃത്രിമ അവയവദാനം, പ്രതിമാസ പെൻഷൻ പദ്ധതി, ക്രിസ്മസ്, ഇഫ്താർ, വിഷു ആഘോഷങ്ങൾ, കുടുംബ തലത്തിൽ ലഹരിവിമുക്ത പരിപാടി, അവയവദാന ക്യാന്പ്, വിദ്യാർഥികൾക്കുള്ള ദന്ത- കാഴ്ച പരിശോധനാ ക്യാന്പുകൾ, വീൽ ചെയർ വിതരണം എന്നിവയും സേവന പ്രവർത്തനങ്ങളുടെ ഭാഗമായി ഈ വർഷം നടത്തും.