വിവാഹപൂര്‍വ കൗണ്‍സലിംഗ് ക്ലാസ്
1575315
Sunday, July 13, 2025 6:56 AM IST
ചെങ്ങന്നൂർ: എസ്എന്‍ഡിപി യോഗം ചെങ്ങന്നൂര്‍ യൂണിയന് എറണാകുളം മുക്തിഭവന്‍ കൗണ്‍സലിംഗ് സെന്ററിന്റെ സഹകരണത്തോടെ നടത്തുന്ന 68-ാമത് വിവാഹപൂര്‍വ കൗണ്‍സലിംഗ് ക്ലാസുകൾ എസ്എന്‍ഡിപി യോഗം ചെങ്ങന്നൂര്‍ യൂണിയന് അഡ്മിനിസ്ട്രേറ്റര്‍ സുരേഷ് പരമേശ്വരന് ഉദ്ഘാടനം ചെയ്തു. യൂണിയന് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം പി.ഡി. ഷാജി അധ്യക്ഷനായി. യൂണിയന് വനിതാസംഘം ചെയര്‍പേഴ്സണ്‍ ഉഷമോഹന്‍, യൂണിയന് വൈദികയോഗം പ്രസിഡന്റ് സൈജു പി. സോമന് യൂണിയന് സൈബര്‍ ചെയര്മാന് രാജേഷ് പി. എന്നിവര്‍ യൂണിയന് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം രാജേഷ് സദാനന്ദന്,ശ്രീനാരായണ പെന്‍ഷനേഴ്സ് കൗണ്‍സില്‍ കണ്‍വീനര്‍ സി.കെ. രാജേന്ദ്രന് എന്നിവർ പങ്കെടുത്തു.
ഇന്നു നടക്കുന്ന ക്ലാസുകളില്‍ മുക്തിഭവന്‍ കൗണ്‍സിലിംഗ് സെന്റര്‍ ഡയറക്ടര്‍ രാജേഷ് പൊന്മല, ഫാമിലി കൗണ്‍സിലര്‍ ഡോ. സുരേഷ് കൊടുവഴങ്ങ ബാലകൃഷ്ണന് എന്നിവര്‍ ക്ലാസുകള്‍ നയിക്കും.